സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനുമായി മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിച്ചു

By | Saturday July 13th, 2019

SHARE NEWS

കുന്ദമംഗലം: സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനുമായി മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച  പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിച്ചു. പാറ്റേണ്‍ വോളിബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങ് അഡ്വ. പിടിഎ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വാദ്യ ഘോഷ അകമ്പടിയോടെ നാട്ടുകാരും പാറ്റേണ്‍ ക്ലബിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് യൂസുഫിനെ ഗ്രൌണ്ടിലേക്ക് ആനയിച്ചു.  സ്വാഗത സംഘം ചെയര്‍മാന്‍ പി.എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഐജി ജോസ് ജോര്‍ജ്ജ്, മുന്‍ മേയര്‍ ഒ. രാജഗോപാല്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മത്തായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് പടനിലം, ടി കെ സീനത്ത്, പടാളിയില്‍ ബഷീര്‍, ക്ലബ് പ്രസിഡണ്ട് മൂസ ഹാജി,ഖാലിദ് കിളിമുണ്ട കുന്ദമംഗലം ഡവലപ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് കെ.പി വസന്തരാജ് എം ബാബുമോന്‍, മഹല്ല് പ്രസിഡന്റ് എന്‍ ബീരാന്‍ ഹാജി, ബാബു നെല്ലൂളി, ഒ. ഹുസ്സൈന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പടാളിയില്‍ ഹസ്സന്‍ ഹാജി സ്വാഗതവും   കണിയാറക്കല്‍ മൊയ്ദീന്‍ കോയ നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read