മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിക്കുന്നു

By | Tuesday July 9th, 2019

SHARE NEWS

കുന്ദമംഗലം: സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനുമായി മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച  പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിക്കുന്നു. ജൂലായ്‌ 13 ന് പാറ്റേണ്‍ വോളിബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ ശശിധരന്‍, സെക്രട്ടറി പി ഹസ്സന്‍ ഹാജി, ട്രഷറര്‍ കണിയാറക്കല്‍ മൊയ്തീന്‍ കോയ, പി നജീബ്, ഡോക്ടര്‍ ശ്രീനു എന്നിവര്‍ പങ്കെടുത്തു.

         കാരന്തൂർ സ്വദേശിയായ യൂസുഫ് സ്പെഷ്യൽ ബ്രാഞ്ച് പോലീസിൽ എസ്.ഐ.ആയാണ് വിരമിച്ചത്. സംസ്ഥാന സ്കൂൾ വോളിബോൾ ടീമിൽ അംഗമായിരുന്ന യൂസുഫ് 1984 ൽ  പോലീസ് സർവ്വീസിൽ ചേർന്നത് മുതൽ വോളിബോൾ കളിക്കാരനാണ്. നിരവധി തവണ പോലീസ് ടീമിന് വേണ്ടി ജഴ്സി അണിഞ്ഞ ഇദ്ദേഹം ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്.

1998 ൽ കോച്ചിംഗിൽ എൻ.ഐ.എസ്.ൽ നിന്ന് സി. സർട്ടിഫിക്കറ്റ് ലഭിച്ച യൂസുഫ് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള മിനി ടീമിനെ രണ്ട് പ്രാവശ്യവും,കേരള സബ്ബ് ജൂനിയർ ടീമിനെ രണ്ട് പ്രാവശ്യവും പരിശീലിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലും, കേരളത്തിലെ പെരിന്തൽമണ്ണയിലും നടന്ന ദേശീയ സബ്ബ് ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ കേരള ടീം ജേതാക്കളായപ്പോൾ ടീമിന്റെ പരിശീലകൻ യൂസുഫ് ആയിരുന്നു. എതിർ ടീമിലെ കളിക്കാരുടെ ദൗർബല്യങ്ങൾ പെട്ടന്ന് മനസ്സിലാക്കി അത് മുതലെടുക്കാനുള്ള തന്ത്രങ്ങൾ സ്വന്തം ടീമിലെ കളിക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന യൂസുഫ് സംസ്ഥാനത്തെ മികച്ച വോളിബോൾ പരിശീകരിൽ ഒരാളയാണ് അറിയപ്പെടുന്നത്.

സംസ്ഥാന വോളി ചാമ്പ്യൻഷിപ്പുകളിൽ ധാരാളം തവണ കളിക്കാരനും, പരിശീലകനും, റഫറിയും സംഘാടകനുമായിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ജനറൽ കൺവീനറായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന വോളിബോൾ പരിശീലന കേന്ദ്രമായ കാരന്തൂർ പാറ്റേൺ കോച്ചിംഗ് സെന്ററിന്റെ മുഖ്യ ശിൽപ്പിയും പരിശീലകനുമാണ്.കുന്ദമംഗലം, കൊടുവള്ളി, മെഡി.കോളേജ്, ട്രാഫിക്ക്, കൺട്രോൾ റൂം സ്റ്റേഷനുകളിലാണ് ജോലി ചെയ്തിട്ടുള്ളത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read