ഒമ്പത് പതിറ്റാണ്ടിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഞായറാഴ്ച പെരിങ്ങൊളം സ്കൂളില്‍ ഒത്തുചേരുന്നു

By | Friday March 23rd, 2018

SHARE NEWS

കുന്ദമംഗലം: ഓര്‍മ്മ ചെപ്പുകള്‍ തുറക്കുവാനും സ്വപ്‌നങ്ങള്‍ നെയ്തെടുക്കുവാനുമായി ഒമ്പത് പതിറ്റാണ്ട് കാലം പെരിങ്ങൊളംസ്കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ഥികള്‍ മാര്‍ച്ച് 25 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂള്‍ അങ്കണത്തില്‍ ഒത്തുചേരുന്നു. 

 
എം.പി, എം.എല്‍.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മില്‍മ എന്നിവരുടെ സഹകരണത്തോടെ അന്താരാഷ്ട്ര അക്കാദമിക, ഭൗതിക മികവ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന മുഹൂര്‍ത്തത്തിലാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ‘ന്‍റെ’ ബെഞ്ചിലേക്ക് ഒന്നമര്‍ന്നിരിക്കാന്‍ ആവേശപൂര്‍വ്വം എത്തുന്നത്. 
 
പരിപാടിയുടെ ഭാഗമായി ബാച്ചുകളുടെ ഫോട്ടോ സെഷന്‍, പായസ വിതരണം, പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നിവ നടക്കും.
 
അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് ബാബു പറശ്ശേരി, വൈസ് റീന മുണ്ടങ്ങോട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്‌, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത, ബ്ലോക്ക് പഞ്ചായത്തംഗം എം. സുഷമ, ഗ്രാമപഞ്ചായത്തംഗങ്ങളായ മണ്ടോത്തിങ്ങല്‍ ഗോപാലന്‍ നായര്‍, ജാഫര്‍ എന്നിവര്‍ പങ്കെടുക്കും. കവിയും ചിത്രകാരനുമായ സോമന്‍ കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 
 
പരിപാടി വിജയിപ്പിക്കുന്നതിനായി പി.ടി.എ പ്രസിഡണ്ട് എം.എം സുധീഷ്‌കുമാര്‍ ചെയര്‍മാനും പ്രിന്‍സിപ്പാള്‍ പി. മുരളീധരന്‍ ജനറല്‍ കണ്‍വീനറും, ഹെഡ്മാസ്റ്റര്‍ ടി. മുരളീധരന്‍ കണ്‍വീനറുമായി സ്വാഗത സംഘം പ്രവര്‍ത്തിച്ച് വരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read