പെരുമണ്ണ വിസ്ഡം ഹബിൽ പ്രവർത്തിക്കുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന് കീഴിൽ സൗജന്യ പി,എസ്,സി കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു

By ബഷീര്‍ പുതുക്കുടി | Wednesday June 19th, 2019

SHARE NEWS
പെരുമണ്ണ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിൽ കഴിഞ്ഞ 9 വർഷമായി പ്രവർത്തിച്ചു വരുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന്  കീഴിൽ പെരുമണ്ണ വിസ്ഡം ഹബിൽ  പ്രവർത്തിക്കുന്ന സബ്   സെന്ററിൽ  പി.എസ.സി/എസ.എസ.സി/യു.പി,എസ,സി/ബാങ്കിംഗ് മുതലായ മത്സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി,എസ്,സി കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു.
ഈ വർഷം 2019 ജൂലൈ മുതൽ ഡിസമ്പർ വരെ നടക്കുന്ന പി.എസ.സി/ എസ്.എസ്.സി ഫൌണ്ടേഷൻ  (ഞായറാഴ്ച ക്ലാസുകൾ ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ പെരുമണ്ണ സെന്ററിൽ നേരിട്ട് വന്നു  ഞായറാഴ്ച്ച ക്ലാസുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
ജൂൺ 23 ന് ഞായറാഴ്ച നടക്കുന്ന സംസ്ഥാന തല പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം നൽകുക. ന്യൂനപക്ഷങ്ങൾക്ക് പുറമെ മറ്റു ഒ.ബി.സി. വിഭാഗങ്ങൾക്കും 20% സീറ്റുകൾ ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, എസ്എസഎല്‍സി ബുക്ക്‌ എന്നിവയുടെ കോപ്പിയും രണ്ട് പാസ്പ്പോർട്ട് സൈസ് ഫോട്ടോയുമായി സെന്ററിൽ നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7034726353, 9544746105 എന്നീ  നമ്പറിൽ വിളിക്കുക.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read