ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സാംസ്‌ക്കാരിക വേദിയൊരുക്കി പെരുവയലിന്റെ മാതൃക

By | Monday March 18th, 2019

SHARE NEWS

പെരുവയല്‍: ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കൂട്ടായ്മയൊരുക്കി പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ വേറിട്ട മാതൃക. സമന്വയ റിക്രിയേഷന്‍ ക്ലബ്ബ് എന്ന പേരില്‍ സ്ഥിരം സംവിധാനത്തിനാണ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തുടക്കമായത്. സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ സ്ഥാപനത്തില്‍ ഇത്തരമൊരു സാസംസ്‌കാരിക വേദി ആദ്യമായാണ് ഒരുങ്ങുന്നത്. ജിവനക്കാരും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സാംസ്‌കാരിക പ്രവര്‍ത്തനം സജീവമാക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ടി.എം. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

സിനിമാ നടന്‍ വിജയന്‍ കാരന്തൂര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്ര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ടി.എം.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷീബ ടീച്ചര്‍, പി.പി. ലീല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കും ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, മാക്കിനിയാട്ട് സഫിയ, സി.ടി.സുകുമാരന്‍, മിനി ശ്രീകുമാര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എന്‍.രാജേഷ് സ്വാഗതവും സിന്ധു കുരുടത്ത് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read