രാത്രിസമയ ‘തെരുവ് പാനീയ’ കച്ചവടത്തിന് പെരുവയലില്‍ പൂട്ട്

By | Saturday May 18th, 2019

SHARE NEWS


പെരുവയല്‍: ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന പാനീയങ്ങളുമായി രാത്രി സമയം തെരുവില്‍ പ്രത്യക്ഷപ്പെടുന്ന കച്ചവടക്കാര്‍ക്ക് പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ പൂട്ട്. റമസാന്‍ കാലമായതോടെ ടൗണുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം പാനീയങ്ങള്‍ ശരീരത്തിന് ഗുരുതമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പും പെരുവയല്‍ ഗ്രാമ പഞ്ചായത്തും നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള 6 തെരുവ് കച്ചവടങ്ങള്‍ അടച്ചു പൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുറ്റിക്കാട്ടൂരില്‍ രണ്ടും പുവ്വാട്ടുപറമ്പ്, ആനക്കുഴിക്കര, കല്ലേരി എന്നിവിടങ്ങളില്‍ ഒന്നു വീതവും സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

രാത്രി 8 മണിയോടെ പ്രത്യക്ഷപ്പെടുന്ന കച്ചവടം രാത്രി വൈകുവോളം തുടരുന്ന കാഴ്ചയാണ്. വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും യുവാക്കള്‍ കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ്.വിവിധ പേരുകളില്‍ ഐസും കെമിക്കലുകളും ഉപയോഗിച്ചുണ്ടാക്കുന്ന ഇത്തരം പാനീയങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു. യാതൊരു പരിശോധനക്ക് വിധേയമാക്കാതെയും അനുമതി വാങ്ങാതെയുമാണ് ഇവ തയാറാക്കി വില്‍പ്പന നടത്തുന്നത്.

പരിശോധനക്ക് പെരുവയല്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സമീര്‍, ഭക്ഷൃ സുരക്ഷാ ഓഫീസര്‍മാരായ ഡോ. രഞ്ജിത് പി ഗോപി , ഡോ.അനു എ.പി എന്നിവര്‍ നേതൃത്വം നല്‍കി. കച്ചവടം തുടര്‍ന്നാല്‍ വസ്തുക്കള്‍ പിടിച്ചെടുത്ത് ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read