SHARE NEWS
പെരുവയല്‍: 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 100 % നികുതി പിരിച്ചെടുത്ത ജീവനക്കാരെ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. സെക്രട്ടറി സിന്ധു പി.എസ്, സീനിയര്‍ ക്ലാര്‍ക്ക് രബീഷ് , ക്ലാര്‍ക്കുമാരായ നിഷ പി. ഷെയ്ഫു.പി , രഞ്ജിത് .കെ, അനിഷ.കെ, ജസ്റ്റിന് രാജ്, ടെക്നിക്കല്‍ അസിസ്റ്റന്റ് നിതിന്‍ രാജ് എന്നിവരെയാണ് ആദരിച്ചത്. പി. എസ്.സി അംഗം ടി.ടി. ഇസ്മാഈല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു .പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു