ചെറുപ്പയിലെ തട്ടിപ്പറി: സി.സി.ടി.വി ദൃശ്യങ്ങൾ അവ്യക്തം

By | Saturday April 20th, 2019

SHARE NEWS

Image result for thief

മാവൂർ: ബൈക്ക് യാത്രക്കാരായ ദമ്പതിമാരിൽനിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിൽ ആറ് സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളിലൊന്നും ബൈക്കിൽ സഞ്ചരിച്ചവരുടെ രൂപം വ്യക്തമല്ല.സംഭവം നടന്ന സ്ഥലം മുതൽ പെരുവയൽ അങ്ങാടിയിലെ ഒരു ബേക്കറി വരെയുള്ള സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് മാവൂർ പോലീസ് പരിശോധിച്ചത്.
രാത്രിയായതിനാൽ ദൃശ്യങ്ങൾ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.ദമ്പതിമാരുടെ നഷ്ടപ്പെട്ട പ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനാവശ്യമായ സഹായം പോലീസ് ചെയ്യാമെന്ന് അറിയിച്ചു.വ്യാഴാഴ്ച രാത്രിയാണ് തൃക്കളയൂർ പാറക്കുന്നത്ത് യാസിർ, ഭാര്യ നജ്മുന്നീസ എന്നിവർ ബൈക്കിൽ സഞ്ചരിക്കവേ ബാഗ് തട്ടിപ്പറിച്ചത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read