SHARE NEWS
കുന്ദമംഗലം: പുരാതനമായ പുറങ്കല്‍ ശ്രീ മാഞ്ഞാ ഭഗവതി കാവിലെ തിറ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കൊടിയേറ്റം, ഭഗവതി സേവ, ഉത്തമ ഗുരുതി തര്‍പ്പണം, ദശ സഹസ്ര ദീപം തെളിയിക്കല്‍, സാംസ്ക്കാരിക സദസ്സ്, ആദരിക്കല്‍, നൃത്ത സന്ധ്യ, കലങ്കരി മഹോത്സവം, കുംഭ വിളക്ക് എഴുന്നള്ളത്ത്, പൊടിയരി ചടങ്ങ്, ശിവ പൂജ, വിവിധ വെള്ളാട്ട്, മഞ്ഞ താലപ്പൊലി, മുത്തപ്പന് ഗുരുദേവന് തിറ, കരിയാത്തന്‍ തിറ, ഗുരുതി തര്‍പ്പണം,ഭഗവതി തിറ, ദാരികവധം, മുടിയേറ്റ്, നാഗകാളി തിറ,ഗുളികന് തിറ, കുട്ടിച്ചാത്തന് തിറ, കൂട്ട പ്രാര്‍ത്ഥന എന്നിവ നടന്നു.