100,101,108 എന്നീ നമ്പറുകൾ മറന്നേക്കൂ… പൊലീസ്, ആംബുലന്‍സ്,അഗ്നിശമന സേന എന്നീ സേവനങ്ങൾക്ക് ഇനി ഈ ഒരു നമ്പർ

By | Thursday December 13th, 2018

SHARE NEWS

അത്യാവശ്യ ഘട്ടങ്ങളിൽ പെട്ടെന്ന് മനസിലേക്കോടിയെത്തുന്ന 100,101,108 നമ്പറുകൾക്ക് വിട. പൊലീസ്, ആംബുലന്‍സ്,അഗ്നിശമന സേന എന്നിവരെ വിളിക്കാന്‍ ഇവയ്ക്ക് പകരം പുതിയ നമ്പര്‍ വന്നു. 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ആണ് ആപത്ത് ഘട്ടങ്ങളില്‍ വിളിക്കാനുള്ള പുതിയ നമ്പര്‍.

ഈ മൂന്നു സേനകള്‍ക്കും ഇനി ഒരേ നമ്പര്‍ ആയിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ വ്യത്യസ്ഥ നമ്പറുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ടും ഇതിലൂടെ മാറിക്കിട്ടാനാണ് ഇത്. രാജ്യത്താകമാനം ഒറ്റ നമ്പര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുജനങ്ങള്‍ക്കായി 112 എന്ന ഒറ്റ നമ്പര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഫോണ്‍ കോള്‍,എസ്എംഎസ്, ഇമെയില്‍ വെബ് റിക്വസ്റ്റ് എന്നിവയിലൂടെ 112ലേക്ക് സഹായം തേടാന്‍ കഴിയും. അഞ്ച് ജില്ലകളിലായാണ് ആദ്യ ട്രയല്‍ റണ്‍ നടത്തുക. കേരളപൊലീസാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഈ മാസം 31 മുതലാണ് ട്രയല്‍.

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read