SHARE NEWS
കുന്ദമംഗലം: വയനാട് റോഡ് താഴെ പടനിലത്ത് പൂനൂർ പുഴയിൽ മാലിന്യം നിറയുന്നത് പുഴയോര വാസികൾക്ക് വിനയാകുന്നു. വേനൽ കടുക്കുമ്പോൾ കുളിക്കാനും കുടിക്കാനുമുള്ള ഏക ആശ്രയമായ പൂനൂർ പുഴയുടെ ഒഴുക്ക് നിലച്ചിരിക്കയാണ്. താഴെ പടനിലത്ത് നിന്ന് പുഴയോരം വരെ ഇപ്പോൾ വാഹനങ്ങൾക്ക് വരാന്‍ സാധിക്കും . പുറത്ത് നിന്ന് വരുന്നവരാണ് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും പുഴയിൽ തള്ളുന്നത്. അറവ് മാലിന്യങ്ങളും സ്ഥിരമായി പുഴയിൽ തള്ളുന്നതിനാൽ തൊട്ടടുത്ത കിണറുകളും മലീമസമായിരിക്കയാണ്. കടുത്ത വേനൽ വരാനിരിക്കെ പുഴയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.