പൊറ്റമ്മൽ -പുത്തൂർമഠം റോഡ് നവീകരണം മനുഷ്യാവകാശ കമ്മീഷന് കളക്ടർ റിപ്പോർട്ട് നൽകി.

By | Tuesday April 23rd, 2019

SHARE NEWS

Related imageപെരുമണ്ണ:പൊറ്റമ്മൽ -പുത്തൂർമഠം റോഡ് നവീകരണം പതിനഞ്ചുമീറ്റർ വീതിയിൽ തന്നെ വേണമെന്ന് കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി.റോഡ് വീതികൂട്ടി നവീകരിക്കുന്നതിനെതിരെ ചില സ്ഥലമുടമകൾ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കളക്ടർ കമ്മീഷന് റിപ്പോർട്ട് നൽകിയത്.മേജർ ഡിസ്ട്രിക്ട് റോഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ പാത മാവൂർ റോഡിനു പകരം മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഒന്നായ് മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബൈപാസ് ജംഗ്ഷൻ മുതൽ പുത്തൂർമഠം വരെയുള്ള കിലോമീറ്റർ റോഡ് മീറ്റർ വീതി കൂട്ടി നവീകരിക്കാൻ ലാണ് സർക്കാർ അനുമതിയായത്.
റോഡ് വീതികൂട്ടുന്നതിന്ടെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തു സർവ്വേകല്ല് സ്ഥാപിക്കാൻ തുടങ്ങിയെങ്കിലും ചില സ്ഥലമുടമകൾ എതിർപ്പുമായി വന്നതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഏഴു മീറ്റർ കാരേജ് വേ,രണ്ടുമീറ്റർ ഷോൾഡർ ഇരു വശത്തും രണ്ടു മീറ്റർ വീതിയിൽ ഡ്രയ്‌നേജ്,അതിനുമുകളിൽ നടപ്പാത,എന്നിവ ഉൾപ്പെടുത്തിയാണ് റോഡ് വികസനം.ഭാവിയിലെ ഗതാഗത തിരക്കുകൂടെ കണക്കിലെടുത്താണ് ഈ രീതിയിൽ നവീകരിക്കുന്നതിന് കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി.മെയ് ന് കോഴിക്കോട് ഗസ്‌റ്ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ സ്ഥലമുടമകളുടെ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും.സ്ഥലമേറ്റെടുക്കൽ എത്രയും പെട്ടന്ന് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിക്കുകയും വകുപ്പ് മന്ത്രിക്കടക്കം നിവേദനം നൽകുകയും ചെയ്തിരുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read