SHARE NEWS
കുരുവട്ടൂര്‍: പൊയിൽതാഴം കോഴിക്കയം ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം സമാപിച്ചു.
പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവൻ വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, നാഗകാളി വെള്ളാട്ട്, തുടങ്ങി വെള്ളാട്ടുകളും ഭഗവതി തിറ, ശനിദേവൻ തിറ, കാളിത്തിറ , കരിയാത്തൻ കരുമകൻ തിറ തുടങ്ങിയ തിറകളും വിശേഷാൽ പൂജകളും ഉണ്ടായി. കലശം എഴുന്നെള്ളിപ്പ്, വിവിധ ദേശങ്ങളിൽ നിന്നുള്ള എഴുന്നെള്ളിപ്പുകൾ, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരുന്നു.