പ്രവാസികള്‍ക്ക് ആശ്വാസമായി പ്രവാസി കമ്മീഷന്‍ അദാലത്ത്

By | Friday January 18th, 2019

SHARE NEWS

വടകര: പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി പ്രവാസി കമ്മീഷന്‍ ജില്ലാ അദാലത്ത്- പ്രവാസി ഭാരതീയന്‍ (കേരളീയന്‍) കമ്മീഷന്‍ സിറ്റിങ് വടകര റസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ചെയര്‍മാന്‍ ഭവന്‍ദാസിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിങില്‍ പരിഗണിച്ച 50 അപേക്ഷകളില്‍ 12 എണ്ണത്തിന് പരിഹാരമായി. പ്രവാസികളുടെ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി കമ്മീഷന്‍ മുമ്പാകെ പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ചെയര്‍മാന്‍ അറിയിച്ചു.

ഭര്‍ത്താവ് വര്‍ഷങ്ങളായി ഗള്‍ഫില്‍ നില്‍ക്കുകയും കുടുംബവുമായി 13 വര്‍ഷമായി ബന്ധപ്പെടാതിരിക്കുകയും ചെയ്തുവെന്ന പരാതിയുള്ള വീട്ടമ്മ, രേഖകള്‍ ഇല്ലാതെ അമിത പലിശയ്ക്ക് കടംവാങ്ങി ബഹ്റൈനില്‍ കടക്കെണിയിലായവര്‍, 25 വര്‍ഷം പ്രവാസിയായി കഴിഞ്ഞ് നാട്ടിലെത്തി ഷോപ്പ് തുടങ്ങാന്‍ ഒരുങ്ങിയപ്പോള്‍ നമ്പര്‍ നല്‍കാതെ പഞ്ചായത്തധികൃതരുടെ അനാസ്ഥയില്‍ ജീവിതമാര്‍ഗം അടഞ്ഞ വ്യക്തി, വഞ്ചനാകുറ്റത്തിനിരയായവര്‍, ക്ലറിക്കല്‍ അപാകത കാരണം വിദേശയാത്രയ്ക്ക് തടസ്സം നേരിട്ട പ്രവാസി, തന്റേതല്ലാത്ത കാരണത്താല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടണ്‍ി വന്നവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സിറ്റിങിനെത്തിയവരില്‍ പെടും. വിവാഹ ധനസഹായവും ചികിത്സാ സഹായവും തേടി കമ്മീഷനെ സമീപിച്ചവരുമുണ്ട്.

ബഹ്റൈനില്‍ പലിശ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു കാരണവശാലും ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടുനല്‍കരുതെന്നും പാസ്സ്പോര്‍ട്ട് ഈടായി നല്‍കരുതെന്നും കമ്മീഷന്‍ അംഗങ്ങള്‍ സിറ്റിങില്‍ പ്രവാസികളോടായി പറഞ്ഞു. ഇത്തരത്തിലുളള പരാതികള്‍ ധാരാളമായി കമ്മീഷന്‍ മുമ്പാകെ എത്തുന്നുണ്ട്. നോര്‍ക്ക റൂട്ട്സിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന പരാതിയുമായി 12 അപേക്ഷകളാണ് കിട്ടിയത്. 60 വയസ്സിന് മുകളിലുളള പ്രവാസികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പ്രവാസികള്‍ അനുഭവിക്കുന്ന മുഴുവന്‍ വിഷയങ്ങളും അദാലത്തില്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
അദാലത്തില്‍ എന്‍.ആര്‍.ഐ മെമ്പര്‍ സുബൈര്‍ കണ്ണൂര്‍, എന്‍.ആര്‍.ഐ മെമ്പര്‍ സെക്രട്ടറി നിസ്സാര്‍.എച്ച്, എന്‍.ആര്‍.ഐ അംഗം ആസാദ് തിരൂര്‍, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി അജിത്ത്, നോര്‍ക്ക ജൂനിയര്‍ എക്സിക്യൂട്ടീവ് രജനി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read