SHARE NEWS

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും, എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിച്ചവരെയും, ഒരു വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും പി.ടി.എ റഹീം എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്കി ആദരിച്ചു.
ചാത്തമംഗലം ആര്.ഇ.സി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം നിയോജകമണ്ഡലം വിദ്യഭ്യാസ കോര്‍ഡിനേറ്റര്‍ കെ.പി അഷ്റഫ്, ജില്ല പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മുക്കം മുഹമ്മദ്. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എ രമേശന്, പഞ്ചായത്ത് മെമ്പര്‍ സി ബിജു, ആര്.ഇ.സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് എം.കെ പ്രജീഷ് കുമാര്‍, ആര്.ഇ.സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം മംഗളാഭായ്, വി.എച്ച്.സി പ്രിന്‍സിപ്പാള്‍ പി.ആര് വിനേഷ് എന്നിവര്‍ സംസാരിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന സ്വാഗതവും ആര്.ഇ.സി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര് ടി അസീസ് നന്ദിയും പറഞ്ഞു.