കുറ്റ്യാടി മദ്റസത്തുൽ ഖുർആൻ ചാമ്പ്യന്മാരായി

By | Monday December 17th, 2018

SHARE NEWS

കുറ്റ്യാടി: ഖുർആനറിയാം പൊരുളറിയാം കാമ്പയിൻെറ ഭാഗമായി
കുറ്റ്യാടി മേഖലയിലെ 9 മദ്റസകളിൽ നിന്നും 250 ഓളം വിദ്യാർത്ഥികൾ മാറ്റുരച്ച ക്ലസ്റ്റർ തല മത്സരത്തിൽ കൂററ്യാടി മദ്റസ ത്തുൽ ഖുർആൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി
അൽ മദ്റസതുൽ ഇസ് ലാമിയ്യ പാറക്കടവ് രണ്ടാംസ്ഥാനവും അൽമദ്റസ തുൽ ഇസ് ലാമിയ്യ കുളപ്പറമ്പ മൂന്നാം സ്ഥാനവും നേടി.

മജ് ലിസ് മദ്രസ എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ള മദ്രസകളുടെക്ലസ്റ്റർ തല മൽസരത്തിൽ ജമാഅത്തെ ഇസ്‌ലാമി കുറ്റ്യാടി ഏരിയാ പ്രസിഡന്റ് സി.അബ്ദുസമദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മജ് ലിസ് മദ്രസാ മാനേജ്മൻറ് കൗൺസിൽസംസ്ഥാന പ്രസിഡന്റ് സിബ് ഗത്തുള്ള .എം. ഉദ്ഘാടനവും ഓവറോൾ ട്രോഫിയും നൽകി.മറിയം നാസിഹ ഖിറാഅത്ത് നടത്തി പ്രോഗ്രാം കമ്മിറ്റികൺവീനർ സി.ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ക്ലസ്റ്റർ കോഡിനേറ്റർ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു .
ഇബ്രാഹീം ബഷീർ, അസ്ഹർ, റഫീഖ്, ഷഫീഖ്, സി സി ഹമീദ്, ശെമീർ ,സുൽത്താൻ, അമീൻ വി പി , റാഫി, ഫഹീം എന്നിവർ നേതൃത്വം നൽകി

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read