ആവേശം വിതച്ച് മുക്കത്തും കാരശേരിയിലും വനിതാ റാലി

By | Saturday April 20th, 2019

SHARE NEWS

മുക്കം: വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുക്കത്തും കാരശേരിയിലും ഉജ്വല വനിതാ റാലി നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും ചെങ്കൊടികളും സ്ഥാനാർഥിയുടെ ചിത്രവുമായി നൂറുകണക്കി ന് വനിതകൾ റാലികളിൽ പങ്കെടുത്തു.
മുക്കം മുനിസപ്പൽ വനിതാ റാലി അഗസ്ത്യൻമുഴിയിൽനിന്നാരംഭിച്ച് നഗരംചുറ്റി ബസ് സ്റ്റാൻഡ‌് പരിസരത്ത് സമാപിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എ കല്യാണിക്കുട്ടി, നഗരസഭാ ഡെപ്യട്ടി ചെയർപേഴ്സൺ ഹരിദ മോയിൻകുട്ടി, പി ലസിത, എ എം ജമീല, പി സൗദാമിനി, പി സാബിറ, പ്രജിത പ്രദീപ്, പി കെ ശാരദ, ഉഷാകുമാരി, ഉഷാദേവദാസ്, എം ഇന്ദിര എന്നിവർ നേതൃത്വം നൽകി.
നൂറുകണക്കിന് മഹിളകൾ പങ്കെടുത്ത കാരശേരി പഞ്ചായത്ത് റാലി നോർത്ത് കാരശേരിയിലാണ് നടന്നത്. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ്  പി എൻ ഷീബ,  കാരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ജമീല, ഷെർളി ചോണാട്, മിനി കണ്ണങ്കര, എ സലീന, സുനില കണ്ണങ്കര, പ്രിയ ഷാനവാസ് എന്നിവർ നേതൃത്വം നൽകി.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read