വേനൽമഴയും കാറ്റും: വെള്ളന്നൂരിൽ വ്യാപക കൃഷിനാശം

By | Saturday April 20th, 2019

SHARE NEWS
കുന്നമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരിൽ ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക കൃഷിനാശം. വെള്ളന്നൂർ, സങ്കേതം ഭാഗങ്ങളിൽ വ്യാപകമായി ആയിരക്കണക്കിന് നേന്ത്രവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണ് നശിച്ചത്. മേക്കട മോഹൻദാസിന്റെ 300ലധികം വാഴകളാണ് ഈ വേനൽമഴയിൽ നശിച്ചത്.
നേന്ത്രവാഴ കൃഷിക്ക് പേരുകേട്ട സ്ഥലമാണ് ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ. കേരളത്തിലെ തൃശിനാപ്പള്ളി എന്ന് അറിയപ്പെടുന്ന സ്ഥലമാണിത്. വിളവെടുക്കാൻ പാകമായ സമയത്തുണ്ടായ അപ്രതീക്ഷിത പ്രകൃതിക്ഷോഭം കർഷകർക്ക്  കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കി. മേയ് മാസത്തോടെയാണ് വാഴയുടെ വിളവെടുപ്പ് നടത്താറുള്ളത്. കഴിഞ്ഞ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വിളവെടുക്കാറായ നേന്ത്രക്കുലകൾ വെള്ളത്തിൽ മുങ്ങി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇവിടെ സംഭവിച്ചിരുന്നു. ഇതിൽനിന്ന‌്  കർഷകർ കരകയറുന്നതിനിടയിലാണ് ഈ ദുരന്തം.
കുന്നമംഗലം ഏരിയയിലെ ചാത്തമംഗലം, മാവൂർ, പെരുവയൽ, കുന്നമംഗലം, പെരുമണ്ണ പഞ്ചായത്തുകളിലും കൃഷിനാശമുണ്ടായിട്ടുണ്ട്.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read