SHARE NEWS
പാലക്കാട്: എല്‍.ഡി.എഫിന്റെ കുത്തക മണ്ഡലമായ ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ബഹുദൂരം മുന്നില്‍. 50 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ രമ്യയുടെ ലീഡ് 70,000 ത്തില്‍ കവിഞ്ഞിട്ടുണ്ട്.
2009 ല്‍ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ 20,960 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു വിജയിച്ചു കയറിയത്. 2014 ല്‍ 37,312 വോട്ടായിരുന്നു എന്നാല്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു രമ്യയുടെ മുന്നേറ്റം. തുടക്കം മുതല്‍ മികച്ച ലീഡോടെ മുന്നേറിയ രമ്യ പുറകോട്ട് പോയില്ല.
298,593 വോട്ടുകളാണ് രമ്യ ഇപ്പോള്‍ നേടി മുന്നേറുന്നത്. പി.കെ ബിജു ഇപ്പോള്‍ 220253 വോട്ടുകളോടെയാണ് പുറകിലുള്ളത്.