രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

By | Monday April 29th, 2019

SHARE NEWS

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യാ ഹരിദാസ് രാജി വച്ചു. രാജിവെക്കാന്‍ അനുവദിക്കണമെന്ന രമ്യയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതിനെത്തുടര്‍ന്നായിരുന്നു രാജി.
ആലത്തൂരിലെ സ്ഥാനാര്‍ത്ഥിത്വത്തോടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട രമ്യ വിജയം ആണെങ്കിലും പരാജയമാണങ്കിലും ആലത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് നീക്കം. എന്നാല്‍ വിജയത്തിന്റെയോ പരാജയത്തിന്റെയോ അടിസ്ഥാനത്തിലല്ല രാജി എന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടി തനിക്ക് വലിയ ചുമതല ആണ് നല്‍കിയത്. ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജി, കുന്ദമംഗലത്ത് സംവരണ മണ്ഡലമായതിനാല്‍ മറ്റൊരാള്‍ക്ക് അവസരം കൊടുക്കാന്‍ കഴിഞ്ഞതില്‍ ചാരുതാര്‍ത്ഥ്യം ഉണ്ടെന്നും രാജി വച്ച ശേഷം രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിരവതി പരിപാടികളും മണ്ഡലത്തിലുണ്ട്. അതിനാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പെട്ട തരൂര്‍, ചേലക്കര തുടങ്ങിയ സംവരണ മണ്ഡലങ്ങളില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.

19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10 പേരുടെ പിന്തുണയോടെയാണ് രമ്യാ ഹരിദാസ് പ്രസിഡന്റായിരിക്കുന്നത്. ആലത്തൂരില്‍ വിജയിക്കുകയാണങ്കില്‍ ബ്ലോക്ക് പഞ്ചായത്തംഗമെന്ന പദവിയില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വരും. അതോടെ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും, പ്രസിഡന്റ് പദവി നറുക്കെടുപ്പിലേക്ക് പോവുകയുമായിരിക്കും ചെയ്യുക. .ഉടന്‍ പുതിയ പ്രസിഡന്റ് വരുകയാണങ്കില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിയും. അത് മുന്നില്‍ കണ്ടാണ് രമ്യയുടെ രാജി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read