കുരുവട്ടൂര്‍: ദേശിയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പറമ്പില്‍ കടവ് എം എ എം യു പി സ്കൂളില്‍ കുട്ടികളുടെ ശാസ്ത്ര പ്രദര്‍ശനവും റോക്കറ്റ് വിക്ഷേപണവും നടന്നു. താരോത്സവം എന്ന പേരില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിച്ച ശാസ്ത്ര പ്രദര്‍ശനം രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ കൗതുകമായി. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഒറിഗാമി പരിശീലനവും അമ്മമാര്‍ക്കുള്ള പഠനശില്പശാലയും സംഘടിപ്പിച്ചു’ വൈകുന്നേരം സുരേന്ദ്രന് പുന്നശ്ശേരിയുടെ നേതൃത്വത്തില്‍ ആകാശവിസ്മയങ്ങള്‍ അറിയാന്‍ നക്ഷത്ര നിരീക്ഷണ ക്ലാസും നടന്നു.
പരിപാടിയുടെ ഉദ്ഘാടനം ബഹു: കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അപ്പുക്കുട്ടന് നിര്‍വഹിച്ചു .മാതൃസമിതി അധ്യക്ഷ ശ്രീമതി പി ലത അധ്യക്ഷം വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷീബ അരിയില്‍ ഹെഡ്മാസ്റ്റര് സി കെ വല്‍സ രാജന്, സ്റ്റാഫ് സെക്രട്ടറി എം മുര്‍ഷിദ്, ശ്രീമതി എം ക്ഷമാദേവി, ടി പി പ്രകാശന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.