ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ വളര്‍ത്തുനായയുടെ കരളലിയിക്കും ചിത്രം പകര്‍ത്തി സാലിം ജീറോഡിനെ ആദരിച്ചു

By | Tuesday October 30th, 2018

SHARE NEWS

മുക്കം: മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ വളര്‍ത്തുനായയുടെ കരളലിയിക്കും ചിത്രം പകര്‍ത്തി കോഴിക്കോട് ജില്ലാ പഞ്ചയത്തിന്റെ അവാര്‍ഡ് നേടിയ ഫ്രീലാന്റ്‌സ് ജേണലിസ്റ്റ് സാലിം ജീറോഡിനെ സഹപാഠികളായ കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ’95 ബാച്ച് തടായിക്കൂട്ടവും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചു. നിരവധി കുടുംബങ്ങളുടെ പുനരധിവാസത്തിന് അവസരമൊരുക്കിയ പ്രസ്തുത ചിത്രം ദേശീയ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചിരുന്നു.

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉപഹാരം നല്‍കി. നെല്ലിക്കാപറമ്പില്‍ നടന്ന ചടങ്ങില്‍ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. ടി അശ്‌റഫ് അധ്യക്ഷത വഹിച്ചു. ജി. അബ്ദുല്‍ അക്ബര്‍, ഫൈസല്‍ കുയ്യില്‍, പുതിയോട്ടില്‍ ബഷീര്‍, ശംസുദ്ദീന്‍ ചെറുവാടി, ആബിദ് എന്‍.കെ, ജാബിര്‍, അബ്ദുല്‍ കരീം, കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. സുല്‍ഫീക്കര്‍, ഇ. അബ്ദുല്‍ റഷീദ്, യു.കെ ശബ്‌ന, റസ്യാമോള്‍, നുസ്റത്ത് ജഹാൻ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read