സമന്വയ വിദ്യഭ്യാസം സമസ്ത നടത്തിയ വിദ്യഭ്യാസ വിപ്ലവം; എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാര്‍

By | Monday February 19th, 2018

SHARE NEWS

മാവൂർ: സമന്വയ വിദ്യഭ്യാസ പദ്ധതി നടപ്പിലാക്കിയതിലൂടെ വിദ്യഭ്യാസ രംഗത്ത് സമസ്ത നടത്തിയത് സമാനതകളില്ലാത്ത പ്രവർത്തനമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്മാൻ മുസ്ല്യാർ പറഞ്ഞു.

മത ഭൗതിക രംഗത്തെ പഠനം ഏകോപിപ്പിച്ച് നടപ്പിലാക്കിയ വിപ്ലവകരമായ ഈ സിലബസ് സ്വീകരിച്ച് ഇന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്ഥാപനങ്ങൾ ഉണ്ടായതിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായും അദ്ധേഹം പറഞ്ഞു.

താത്തുർ ശുഹദാ സ്മാരക മർകസുൽ ഉലൂം മുന്നാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം..

പാഴൂർ റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ അൻവരി അദ്ധ്യക്ഷത വഹിച്ചു. വലിയുദ്ധീൻ ഫൈസി വാഴക്കാട് മുഖ്യ പ്രഭാഷണം നടത്തി.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ രണ്ടാമത്തെ ദിവസം മുസ്തഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ റഹ്മാനി കംബ്ലക്കാട് മുഖ്യ പ്രഭാഷണം നടത്തി.

ആര്‍.വി  കുട്ടിഹസ്സൻ ദാരിമി, അബൂബക്കർ ഫൈസി മലയമ്മ, കെ.പി കോയ, എം.എം  ഉമ്മർ ഹാജി, ഒ.പി അഷ്റഫ്, ആര്‍.വി സലീം, സി.എ  ശുകൂർ മാസ്റ്റർ, അബ്ദുൽ ജബ്ബാർ ഫൈസി , അബ്ദുറഹിമാൻ ലതീഫി ,റഫീഖ് മാസ്റ്റർ പെരിങ്ങളം, അലി അക്ബർമുക്കം, നിഹാൽ വാഫി, യാസിർ വാഫി, ഹബീബ് റഹ്മാൻ ദാരിമി, അബ്ദുൽ കരീം നിസാമി, ശാഫി ഫൈസി പൂവാട്ട് പറമ്പ്, അബ്ദുൽ ഹമീദ് ഫൈസി മുണ്ടോട്ട്, അഹമദ് കുട്ടി അരയങ്കോട്, വൈത്തല അബൂബക്കർ, റസാഖ് താത്തൂർ എന്നിവർ പ്രസംഗിച്ചു

അയ്യൂബ് കുളിമാട് സ്വാഗതവും ശിഹാബ് താത്തൂർ നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read