സംസ്ഥാന വോളി: പാലക്കാടിനെ തകര്‍ത്ത് തിരുവനന്തപുരം ഫൈനലില്‍

By | Thursday December 27th, 2018

SHARE NEWS

കുന്ദമംഗലം: സംസ്ഥാന വോളിബോളിന്റെ ആവേശകരമായ പുരുഷ വിഭാഗ ആദ്യ സെമി ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പാലക്കാടിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ഫൈനലില്‍. ആദ്യ മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരന്ന കോഴിക്കോടിനെ അട്ടിമറിച്ച് തുടങ്ങിയ പാലക്കാടിന്റെ കരുത്തിന് മുമ്പില്‍ പതറാതെ പൊരുതിയ തിരുവനന്തപുരം ആദ്യ സെറ്റില്‍ സ്‌കോര്‍ 9-5 എന്ന നിലയിലേക്കെത്തിച്ചു.

ഇതോടെ പാലക്കാട് ആദ്യമാറ്റം വരുത്തി അഫ്‌സലിനെ കളത്തിലിറക്കി. ഇറങ്ങിയ ഉടനെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി അഫ്‌സല്‍ വരവറിയിച്ചെങ്കിലും തിരുവനന്തപുരത്തെ പിടിച്ചുകെട്ടാനായില്ല. ക്യാപ്റ്റന്‍ ഇടംകൈ കൊണ്ടുള്ള കനത്ത സ്മാഷുകളും മുജീബിന്റെയും ഷോണ്‍ ടി ജോണിന്റെയും ലിബറോ പ്രവീണിന്റെയും മികച്ച പ്രകടനവും കൈമുതലാക്കി 25-12 എന്ന വ്യക്തമായ മാര്‍ജിനില്‍ തിരുവനന്തപുരം ആദ്യ സെറ്റ് തങ്ങളുടേതാക്കി.

രണ്ടാം സെറ്റില്‍ ആദ്യ പോയിന്റ് നേടി പാലക്കാട് മുന്നേറ്റത്തിന് തുടക്കമിട്ടു. ഒന്നാംസെറ്റിലെ തോല്‍വി മറന്ന് തിരിച്ചു വന്ന പാലക്കാട് അബിന്‍കൃഷ്ണയിലൂടെയും അഫസലിലൂടെയും ഒരുഘട്ടത്തില്‍ 9-5 എന്ന നിലയിലേക്കെത്തിച്ചു.

എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പിന്നില്‍ നിന്ന് പൊരുതിക്കയറി തിരുവനന്തപുരം സ്‌കോര്‍ 17-17ലെത്തിച്ചു. അനു ജയിംസിന്റെ സ്മാഷുകളും ഡ്രോപുകളുമാണ് തിരുനന്തപുരത്തെ സഹായിച്ചത്. ലീഡ് പിടിച്ച പിന്നീടങ്ങോട്ട് വിട്ടുകൊടുക്കാതെ പൊരുതി. ഷോണ്‍ ടി ജോണും മുജീബും കളം നിറഞ്ഞതോടെ ആദ്യഘട്ടത്തിലെ നിരാശമാറ്റി തിരുവനന്തപുരം സ്‌കോര്‍ 24-20ലേക്കെത്തിച്ചു. ഒടുവില്‍ ഒരു പോയിന്റുകൂടി നേടി തിരുവനന്തപുരം രണ്ടാം സെറ്റും നേടി.

മൂന്നാംസെറ്റിലും തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. ലീഡ് വിടാതെ അന്‍സബിന്റെയും ഷോണിന്റെയും സ്മാഷുകളുടെ ബലത്തില്‍ തിരുവനന്തപുരം അനായാസം മുന്നേറി സ്‌കോര്‍ 17-13ലെത്തിച്ചു. ഈ ഘട്ടത്തില്‍ പാലക്കാട് അബിന്‍കൃഷ്ണയുടെയും അഫ്‌സലിന്റെയും സ്മാഷുകളിലൂടെ തുടര്‍ച്ചയായി രണ്ടു പോയിന്റ് പിടിച്ചു. എന്നാല്‍ തിരുവന്തപുരത്തിന്റെ ചുണക്കുട്ടികള്‍ക്കു മുമ്പില്‍ പാലക്കാടിന് പിടിച്ചു നില്‍ക്കാനായില്ല. ഒടുവില്‍ 25-22 എന്ന സ്‌കോറിന് തിരുവനന്തപുരം സെറ്റും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചു.

സ്കോർ: 25-12,25 -20,25-22

 

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read