കാണാതായ സന്ദീപ് കാമുകിക്കൊപ്പം ജീവിക്കാന്‍ നാടുവിട്ടു; എല്ലാവരെയും കബളിപ്പിച്ചത് സിനിമാക്കഥ പോലെ ദുരൂഹമായി

By | Wednesday December 26th, 2018

SHARE NEWS

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോഴിക്കോട് ഹൈലൈറ്റിനു് സമീപമുള്ള സൈബര്‍ വില്ലേജില്‍ ഐടി പാര്‍ക്കിലെ ബിസിനസ്സ് മാനേജറായ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയുതു. കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് നാടുവിട്ട സന്ദീപ് ഒരു സിനിമാക്കഥ പോലെ എല്ലാവരെയും പറ്റിച്ച് ജീവിക്കുകയായിരുന്നു എന്ന അതിശയിപ്പിക്കുന്ന വാര്‍ത്ത പോലീസ് പുറത്തുവിട്ടു. സന്ദീപനെ കാണാതായത് നവംബര്‍ 25 നാണ്. കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലളം പോലീസ് കേസ്സെടുക്കുകയായിരുന്നു.

ഭാര്യയോടും സുഹൃത്തുക്കളോടും ചിക്കമംഗളൂര്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നാടുവിട്ടത്. എന്നാല്‍ മടങ്ങി വരാന്‍ വൈകിയതില്‍ സംശയം തോന്നിയ വീട്ടുകാര്‍ പരാതി നല്‍കുകയാണുണ്ടായത്. ബന്ധുക്കള്‍ ചിക്കമംഗളൂരിലേക് പോയിരുന്നു. അവിടുത്തെ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അവസാനമായി ഫോണ്‍ പ്രവര്‍ത്തിച്ചത് കുപ്പം എന്ന സ്ഥലത്ത് നിന്നാണെന്ന് സൈബര്‍ വിഭാഗം കണ്ടെത്തി.

പീന്നീട് സന്ദീപിന്റ മോട്ടോര്‍ ബൈക്ക് ചിക്കമംഗളൂരിലെ കുപ്പത്തിനടുത്ത പുഴക്കരയില്‍ബൈക്ക് കണ്ടെത്തി. എന്നിട്ടും കേസിന് യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല . ടീം പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷമാണു കേസിനുണര്‍വുണ്ടായത് .അത് കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പോലീസ് നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യതയുണ്ട് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയ പോലീസ് പല തെളിവുകളും ശേഖരിച്ചാണ് മടങ്ങിയത്.

പോലീസ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പോയി അന്വേഷിച്ചെങ്കിലും കാര്യമായ മാറ്റും ഉണ്ടായിരുന്നില്ല. പിന്നീട് സന്ദീപിന്റെ മൊബൈല്‍ സംബന്ധിച്ച് അന്വേഷണം നടത്തികിട്ടിയ തെളിവില്‍ സന്ദീപ് മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് പോലീസിന് വിവരം കിട്ടുകയായിരുന്നു. എന്നാല്‍ പോലീസ് അവിടെ എത്തിയപ്പോളേക്കും സന്ദീപ് അവിടെ നിന്നും കടന്നുകളഞ്ഞു. പിന്നീട് പോലീസ് സന്ദീപിന്റെ ലൊക്കേഷന്‍ നോക്കിയപ്പോള്‍ ലുധിയാനയായിരുന്നു കണ്ടത്. പോലീസ് സന്ദീപ് വാടകക്ക് താമസിച്ച വീടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ സന്ദീപിന്റെ ഒപ്പം ഒരു പെണ്‍കുട്ടി ഉണ്ടെന്നും അത് കോഴിക്കോട് നിന്ന് കാണാതായ അശ്വിനി ആണെന്നും തെളിവ് കിട്ടി. ഇത്വുവരെ നടത്തിയ ഒളിച്ചകളിയും ബൈക്ക് പുഴക്കരയില്‍ വെച്ചതുമെല്ലാം ഒരു സിനിമാക്കഥ പോലെ സന്ദീപ് ആസൂത്രിതമായി നടത്തിയതായിരുന്നു. ഒപ്പമുള്ള അശ്വിനിയെ സ്വന്തമാക്കാനും ഭാര്യയെയും കുട്ടിയെയും ഉപേക്ഷിക്കാനും സന്ദീപ് നടത്തിയ നാടകമാണ് ഇതെന്ന് പോലീസിന് ഇതോടെ മനസ്സിലായി. സന്ദീപിനെ കാണാതായി ഒരു ആഴ്ചക്ക് ശേഷമായിരുന്നു അശ്വിനിയെ തൊണ്ടയാട് നിന്ന് കാണാതാവുന്നത്. അശ്വിനിയുടെ ഫോണിലേക്ക് ഒരു കാള്‍ പോയതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടു കേസുകള്‍ തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോളാണ് പോലീസിന് കാര്യങ്ങള്‍ വ്യക്തമായത്. വാടക വീട്ടിലെ സ്ത്രീയെ ഉപയോഗിച്ച ഇവരെ വിളിച്ചുവരുത്തി പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വരും ദിവസങ്ങളില്‍ ഇതിന്റെ അന്വേഷണ പുരോഗതികള്‍ പോലീസ് വെളിപ്പെടുത്തും. പോലീസിന്റെ നീക്കങ്ങള്‍ അറിയാന്‍ സന്ദീപിനെ ചിലര്‍ സഹായിച്ചെന്നും കരുതുന്നു.

രാമകൃഷ്ണന്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ഒ.മോഹന്‍ദാസ്, റണ്‍ബീര്‍, അബ്ദുറഹ്മാന്‍, തുടങ്ങിയ പോലീസുകാരാണ് ഈ കേസ് അന്വേഷിച്ചത്. അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശാനുസരണം ക്രൈം സ്‌ക്വാഡ് രൂപീകരിച്ച് കോസ്റ്റല്‍ സിഐ സതീഷ് ചുമതല ഏറ്റെടുത്താണ് ഈ ചുരുളഴിയാത്ത കേസ് പോലീസ് വിദഗ്ദമായി കണ്ടെത്തിയത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read