മനം കവർന്ന് “നാട്ടുപൊലിമ”

By | Sunday January 6th, 2019

SHARE NEWS

മടവൂർ : പൈമ്പാലശ്ശേരി ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടന്ന ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള (നാട്ടുപൊലിമ 2019) ശ്രദ്ധേയമായി. വ്യത്യസ്തമായ സ്റ്റാളുകൾ അണിയിച്ചൊരുക്കിയ വിദ്യാർത്ഥികൾ സന്ദർശകരുടെ മനം കവർന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി നടത്തിയ ശാസ്ത്ര മേള ഉന്നത നിലവാരം പുലർത്തി.

പ്രസ്തുത പരിപാടി യുടെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ്‌ പി.കെ.ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന മുഹമ്മദ്‌, വാർഡ് മെമ്പർ സാബിറ മൊടയാനി, അബ്ദുൽ കാദർ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, ഷൈജു, അസ്മ ടീച്ചർ, കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ബി.പി.അബ്ദുൽ അസീസ് നന്ദി യും പറഞ്ഞു.

പരിപാടി യുടെ ഭാഗമായി ഷാഹുൽസ് യൂനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യൂനാനി പരിശോധന യും താമരശ്ശേരി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന യും കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ വിപണന മേള യും നടന്നു

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read