ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ് അപേക്ഷ സെപ്തംബർ 15 നകം നൽകണം

By | Thursday August 30th, 2018

SHARE NEWS

കേന്ദ്ര ന്യുനപക്ഷ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മൗലാന ആസാദ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് നൽകുന്ന ബീഗം ഹസ്റത്ത് മഹൽ നാഷണൽ കോളർഷിപ്പിനുള്ള അപേക്ഷകൾ സെപ്തംബർ 15നകം ഓൺലൈനായി നൽകണം. തൊട്ടുമുമ്പത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്കെങ്കിലും വേണം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയരുത്.

9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് 5000 രൂപയും അതിനു മുകളിൽ 12000 രൂപയുമാണ് സ്കോളർഷിപ്പ്.തുക വിദ്യാർത്ഥിനിയുടെ ബേങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ്. ചെയ്യുക. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും www.maef.nic.in എന്ന സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയുടെ പ്രിന്റ് ഔട്ട് കുട്ടി പഠിക്കുന്ന സ്ഥാപനാധികാരി സാക്ഷ്യപ്പെടുത്തി സെപ്തംബർ 30 നകം Maulana Azad Education Foundation, Maulana Azad Campus, Chelmsford Road,Opposite New Delhi Railway Reservation Centre,New Delhi 110 055 എന്ന വിലാസത്തിൽ അയച്ചുകൊടുക്കണം.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read