തെരുവുപാനീയ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തി

By | Friday May 24th, 2019

SHARE NEWS

പെരുമണ്ണ: പെരുമണ്ണയിലെ രാത്രികാല തെരുവുപാനീയ കച്ചവടസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പെരുമണ്ണ, പുത്തൂര്‍മഠം, വെള്ളായിക്കോട് അങ്ങാടികളിലെ കച്ചവടസ്ഥാപനങ്ങളിലാണ് ബുധനാഴ്ചരാത്രി പരിശോധന നടത്തിയത്. ഇവിടങ്ങളില്‍നിന്നെല്ലാം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.

പെരുമണ്ണ പെട്രോള്‍ പമ്പിനുസമീപം പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണയൂണിറ്റ് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. പെരുമണ്ണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്, ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി. പ്രിയേഷ്, ചെറൂപ്പ എം.സി.എച്ച്. യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read