ആത്മീയരംഗത്തെ കതിരും പതിരും തിരിച്ചറിയപ്പെടണം: തസ്വവ്വുഫ് സെമിനാര്‍

By | Friday March 1st, 2019

SHARE NEWS

കോഴിക്കോട്: സന്മാര്‍ഗ കാംക്ഷികളായ മനുഷ്യര്‍ എളുപ്പത്തില്‍ ചതിയിലകപ്പെടാന്‍ സാധ്യതയുള്ള ആത്മീയരംഗത്തെ കതിരും പതിരും തിരിച്ചറിയപ്പെടണമെന്ന് ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തസ്വവ്വുഫ് സെമിനാര്‍ അഭിപ്രായപ്പെട്ടു. ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ നന്തിയുടെ 43-ാം വാര്‍ഷിക 14-ാം സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച് പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സൂഫീ സംഗീതവും മതേതര സൂഫിസവും എന്ന വിഷയത്തില്‍ പ്രമുഖ ഇസ്ലാമിക ചിന്തകന്‍ മൂസക്കുട്ടി ഹസ്റത്തും ത്വരീഖത്ത് ശരിയും തെറ്റും എന്ന വിഷത്തില്‍ എം.പി മുസ്തഫല്‍ ഫൈസിയും സംസാരിച്ചു.
സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷനായി. ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കെ.ടി അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍ നരിപ്പറ്റ, എം.പി തഖിയുദ്ദീന്‍ ഹൈതമി, മൊയ്തീന്‍ കുട്ടി ഫൈസി, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ദാരിമി, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ദാരിമി, കോടങ്ങാട് മുഹമ്മദ് കുട്ടി ദാരിമി, കെ.സി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിച്ചു. ശുഐബുല്‍ ഹൈതമി സ്വാഗതവും കെ.കെ മുഹമ്മദ് ദാരിമി അരിയില്‍ നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read