ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ്: വാഹനസൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്യാം

By | Tuesday April 2nd, 2019

SHARE NEWS


കോഴിക്കോട്: ജില്ലയില്‍ ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനിലെത്താന്‍ വാഹനം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു.

വാഹനസൗകര്യം ആവശ്യമുണ്ടെങ്കില്‍ 1950 എന്ന ഹെല്‍പ് ലൈനില്‍ വിളിക്കാം. ഏപ്രില്‍ 4-ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ഈ നമ്പരില്‍ വിളിച്ച് വാഹനസൗകര്യം ഉറപ്പു വരുത്താം. നേരത്തെ അങ്കണവാടി ജീവനക്കാര്‍ ഭിന്നശേഷിക്കാരുടെ വീടുകളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയിരുന്നു. വോട്ട് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി നിലവില്‍ ഒമ്പതിനായിരത്തോളം ഭിന്നശേഷിക്കാര്‍ക്കാണ് പോളിംഗ് സ്റ്റേഷനിലെത്താന്‍ വാഹന സൗകര്യം ഒരുക്കുന്നത്. അങ്കണവാടി ജീവനക്കാര്‍ക്ക് നേരത്തെ പേരുവിവരം നല്കിയവര്‍ വീണ്ടും വിളിക്കേണ്ടതില്ല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read