സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം ആദ്യ ജയം ആദ്യ ജയം തിരുവനന്തപുരത്തിന്

By | Friday December 21st, 2018

SHARE NEWS

കുന്ദമംഗലം: 48 മത് സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം. വോളി ചരിത്രത്തിൽ എന്നും ഇടം നേടിയ കുന്ദമംഗലത്തിന്റെ മണ്ണ് മറ്റൊരു ചരിത്രം രചിക്കാൻ തയ്യാറായി കഴിഞ്ഞു. വിശിഷ്ട വ്യക്തികളുടെ സാമിപ്യത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ. പി ടി എ റഹീം പരിപാടി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ.പി വസന്ത രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡൻറ് സി. സത്യൻ ജില്ലാ പതാകയും, എം.കെ മുഹസിൻ സാന്റോസിന്റെ പതാകയും ഉയർത്തിയോടെ കളികൾക്ക് ആരംഭം കുറിച്ചു. വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പ്രൊഫസർ നാലകത്ത് ബഷീർ ചാമ്പ്യൻഷിപ്പ് കാണാനെത്തിയ കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കേരള ടീമിന് ചെന്നൈയിൽ വെച്ച് നടക്കുന്ന ദേശിയ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ നാടിന്റെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം ചടങ്ങിൽ അഭ്യർത്ഥിച്ചു.

പബ്ലിസിറ്റി കമ്മറ്റി കൺവീനർ റിഷാദ് കുന്ദമംഗലം, വാർഡ് മെമ്പർ, ടി.കെ സീനത്ത്, കെ മൊയ്തീൻ കോയ, പി.കെ ബാപ്പു ഹാജി, തെഞ്ചേരി വേലായുധൻ, ചടങ്ങിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ്പ് കമ്മറ്റി കൺവീനർ സി. യൂസഫ് സ്വാഗതവും അരിയിൽ അലവി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ തിരുവനന്തപുരം – വയനാട് വനിതാ ടീമുകൾ ഏറ്റുമുട്ടി. മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് തിരുവനന്തപുരം ജേതാക്കളായി.

സ്കോര്‍ (25-14, 25-15,25-16) പരാജയപ്പെടുത്തിയാണ് നിലവിലെ ജേതാക്കളായ തിരുവനന്തപുരം വിജയം സ്വന്തമാക്കിയ്ത്. തിരുവനന്തപുരത്തിന് വേണ്ടി സീനിയര്‍ ഇന്ത്യന്‍ താരങ്ങളായ രേഖ എസ്, അഞ്ജു ബാലകൃഷ്ണന്‍, ജിനി കെഎസ് ശ്രുതി എം, അശ്വതി രവീന്ദ്രന്‍ ജൂനിയര്‍ ഇന്ത്യന്‍ താരങ്ങളായ കൃഷണ ടി.എസ്, അഞ്ജലി എന്നിവര്‍ കളത്തിലിറങ്ങി.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read