നൂറോളം കുട്ടികള്‍ക്ക് സുന്നത്ത് കര്‍മ്മം നടത്തി ദാറുല്‍ അസ്‌നാത്ത് ഇസ്ലാമിക അക്കാദമി

By | Wednesday April 3rd, 2019

SHARE NEWS

ചെറുവാടി: മുസ്ലിം സമുദായത്തിലെ സുന്നത്ത് കര്‍മം നൂറോളം കുട്ടികള്‍ക്ക് ഒരുമിച്ച് നടത്തുകയാണ് ചെറുവാടിയിലെ ദാറുൽ അസ്‌നാത്ത് ഇസ്ലാമിക അക്കാദമി. 20 വര്‍ഷം മുന്‍പ് തുടങ്ങിയ ഈ സ്ഥാപനം ഇപ്പോള്‍ 18 വര്‍ഷമായി സുന്നത്ത് കര്‍മത്തിന് വേദിയാവുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ദാറുള്‍ അസ്‌നാത്ത് ഇസ്ലാമിക അക്കാദമി ചെയര്‍മാനുമായ കെ.വി അബ്ദുറഹ്മാന്‍, മാനേജര്‍ സി.എ മുഹമ്മദ്, സെക്രട്ടറി മോയിന്‍ കുട്ടി മാസ്റ്റര്‍, വൈത്തല അബൂബക്കര്‍ അക്കാദമിക്കിന്റെ മറ്റ് ഭാരവാഹികള്‍ എല്ലാം ചേര്‍ന്നാണ് കര്‍മത്തിന് നേതൃത്വം നല്‍കുന്നത്.

യാഥൊരു പ്രതിഫലവും സാമ്പത്തിക മെച്ചവും സ്വീകരിക്കാതെയാണ് അക്കാദമി ഈ കര്‍മം ചെയ്തുകൊടുക്കുന്നത്. മാധ്യമങ്ങളിലൂടെയും മറ്റും അറിയിച്ച് വലിയ ജന പിന്തുണയോടെയാണ് ഈ കര്‍മത്തിന് വേദിയാവുന്നത്.

ദാറുല്‍ അസ്‌നാത്ത് ഇസ്ലാമിക്ക് അക്കാദമിയില്‍ വര്‍ഷം തോറും ഹജ്ജ് പഠന ക്ലാസും നടത്താറുണ്ട്. പൂക്കോട്ടൂര്‍ ഹജ്ജ് പഠന ക്ലാസ് കഴിഞ്ഞാല്‍ വലിയ രണ്ടാമത്തെ ക്ലാസും ഇവിടെയാണ്. കൂടാതെ അഗതികളും അനാഥരുമായിട്ടുള്ള കുട്ടികള്‍ക്ക് പഠന സംവിധാനവും ഒരുക്കുന്നുണ്ട്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read