കുന്ദമംഗലം: എസ് വൈ എസ് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേത്യത്വത്തിൽ ആരംഭിച്ച സാന്ത്വന കേന്ദ്രത്തിലേക്ക് പാവപ്പെട്ട രോഗികൾക്ക് വിതരണത്തിന്നായി ലഭിച്ച വിവിധ ഉപകരങ്ങൾ എസ് വൈ എസ് കുന്ദമംഗലം സോൺ പ്രസിഡണ്ട് സയ്യിദ് പി.കെ അബ്ദുല്ല കോയ സഖാഫി ഏറ്റുവാങ്ങി.
എയർ ബെഡ്, വാക്കർ, ഊന്ന് വടി, വീൽചെയർ, വീൽ ടോയ്ലറ്റ്, എന്നിവയാണ് ആദ്യഘട്ടമായെത്തിയത്.
രോഗികൾ ക്ക് ഏപ്രിൽ ആദ്യവാരം മുതൽ ഉപകരണങ്ങൾ സ്വജന്യ മായി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എം.പി മൂസ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി, കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ അബ്ദുൽ മജീദ്, സെക്രട്ടറി എം.പി ആലി ഹാജി, കെ ജൗഹർ അംജദി, കെ അബ്ദുൽ ഖാദർ, കഹാർ ആനപ്പാറ, കെ ജബ്ബാർ, എം.പി റസാഖ് ,ഇ നാസർ ബാവ, കെ ഷഫീഖ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് യൂത്ത് സ്ക്ക്വയർ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.