അധ്യാപകന്‍ കുട്ടികള്‍ക്ക് പരീക്ഷയെഴുതിയ സംഭവം; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

By | Tuesday May 14th, 2019

SHARE NEWS

മുക്കം: നീലേശ്വരം ഗവ. ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ. റസിയ, ഇതേ സ്‌കൂളിലെ അധ്യാപകനും അഡീഷനല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂര്‍ എച്ച്.എസ്.എസ് അധ്യാപകനുമായ പി.കെ. ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്.

ഹയര്‍െസക്കന്‍ഡറി കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണന്റെ പരാതിയിലാണ് നടപടി. എസ്.ഐ സി.ആര്‍. അനില്‍ കുമാറിനാണ് അന്വേഷണച്ചുമതല.
പരീക്ഷ തട്ടിപ്പിനെക്കുറിച്ച് ഹയര്‍ സെക്കന്‍ഡറി അധികൃതര്‍ ചൊവ്വാഴ്ച മുതല്‍ വകുപ്പുതല അന്വേഷണം നടത്തും. സ്‌കൂളിലെത്തി പരിശോധന നടത്തുന്ന സംഘം വിദ്യാര്‍ഥികളില്‍നിന്നും മറ്റു അധ്യാപകരില്‍നിന്നും മൊഴിയെടുക്കും. പരീക്ഷയിലെ ഇന്‍വിജിലേറ്റര്‍മാരുടെയും മൊഴിയെടുക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read