കളഞ്ഞു കിട്ടിയ താലി മാല പോലീസിനെ ഏൽപ്പിച്ച് യുവാവ് മാതൃകയായി

By | Monday October 22nd, 2018

SHARE NEWS

മുക്കം: കഴിഞ്ഞ ദിവസം മിഠായിതെരുവിൽ നിന്നും കളഞ്ഞു കിട്ടിയ 5 പവനോളം തൂക്കമുള്ള സ്വർണമാല പോലീസിനെ ഏൽപ്പിച്ച് യുവാവ് മാതൃകയായി. മുക്കം തോട്ടത്തിൻ കടവ് സ്വദേശി നൗഫൽ വി ഐ മല്ലശേരിയാണ് ഈ സൽകർമ്മം നിർവഹിച്ചത്.

കഴിഞ്ഞ ദിവസം അത്തോളിയിൽ തന്റെ ഭാര്യ വീട്ടിൽ പോയി വരുന്ന സമയത്താണ് അറേബ്യൻ ഫുട് വെയർ ഷോപ്പിനു അരികത്തായി മാല കിടക്കുന്നത് കണ്ടത്. തുടർന്ന് അതെടുത്ത് സോഷ്യൽ മീഡിയിലൂടെ കിട്ടിയ കാര്യം ജനങ്ങളിൽ എത്തിച്ചെങ്കിലും ഉടമസ്ഥർ വരാത്തതിനെ തുടർന്നാണ് ഇന്ന് ഉച്ചയോടു കൂടി എസ് എം സ്ട്രീറ്റ് എസ് ഐ യുടെ കൈവശം എ സി പിയുടെ നിർദ്ദേശ പ്രകാരം നൽകിയത്.

മാല കളഞ്ഞു പോയ വ്യക്തിയുടെ ചിത്രം തൊട്ടടുത്ത കടയിലെ സി സി ടി വിയിൽ പതിഞ്ഞതിനാൽ അവകാശികൾ ചിത്രത്തിലെ ആളാണെന്നു തെളിഞ്ഞ ശേഷം പോലീസ് നഷ്ട്ടപെട്ട വ്യക്തിയ്ക്ക് നൽകുന്നതായിരിക്കും.

ഇലക്ട്രിക് വർക്ക് തൊഴിലാളിയായ നൗഫൽ സിപിഎം തിരുവമ്പാടി കാല്പായി ബ്രാഞ്ച് സെക്രട്ടറിയും മുൻ ഡി വൈ എഫ് ഐ ഭാരവാഹിയുമാണ്. നന്മ നിറഞ്ഞ ഈ ഹൃദയത്തിന് ഒരായിരം അഭിനന്ദനങ്ങൾ.

 

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read