താമരശ്ശേരിയിൽ 7 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

By | Monday October 22nd, 2018

SHARE NEWS

താമരശ്ശേരി: ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം ഉമ്മ ഷമീന കുളിക്കാൻ പോയതായിരുന്നുവെന്ന് പറയുന്നു. തിരിച്ചു വന്നു കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

താമരശേരി ഡിവൈഎസ്പി പി ബിജുരാജ്, എസ്‌ഐ എ സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തി സംഭവത്തെകുറിച്ച് അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.

 

Tags: , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read