കുതിക്കാനൊരുങ്ങി കോഴിക്കോട്: തൊണ്ടയാട രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

By | Thursday December 27th, 2018

SHARE NEWS

കോഴിക്കോട് :  കോഴിക്കോട് നഗരത്തിന്റെ ഗതാഗത വികസനത്തില്‍ പുത്തന്‍ വഴിത്തിരിവാകുകയാണ് തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരു മേല്‍പ്പാലങ്ങളും നാളെ നാടിന് സമര്‍പ്പിക്കും. കോഴിക്കോട് ബൈപാസിലെ പ്രധാന കവലയായ തൊണ്ടയാട് ജംഗ്ഷനില്‍ കേരള സര്‍ക്കാര്‍ സംരംഭത്തില്‍ ആറുവരി ദേശീയ പാത വികസനം മുന്‍നിര്‍ത്തി ഫ്ളൈ ഓവര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിച്ച് ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് വര്‍ഷവും 10 മാസവും കൊണ്ടാണ് ഇരു മേല്‍പ്പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കിയത്. ആറുവരി ദേശീയ പാതയിലെ പകുതി ഭാഗം ഇപ്പോള്‍ മേല്‍പ്പാലവും അനുബന്ധ സര്‍വീസ് റോഡുകളുമായി ഗതാഗത സജ്ജമായിരിക്കുകയാണ്. ദേശീയ പാത അതോറിറ്റി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മാണ പ്രക്രിയ ആരംഭിക്കുന്നതോടു കൂടി ആറുവരിപാത സജ്ജമാകും. തൊണ്ടയാട് ജംഗ്ഷനില്‍ ഇതേ രീതിയിലുള്ള മറ്റൊരു മേല്‍പ്പാലം കൂടി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. 46 കോടി രൂപ ചെലവഴിച്ചാണ് തൊണ്ടയാട് മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
പൊതുമരാമത്തു വകുപ്പിന്റെ കാര്യക്ഷമത, പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മികവ് എന്നിവ മേല്‍പ്പാലം തലയുയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കോഴിക്കോട് ദേശീയപാത 66 ബൈപ്പാസ്സില്‍ മാവൂര്‍ റോഡുമായി സംഗമിക്കുന്ന സ്ഥലത്താണ് തൊണ്ടയാട് മേല്‍പ്പാലം. ദിനംപ്രതി 45000 ത്തോളം വാഹനങ്ങള്‍ ദേശീയപാത 66 ബൈപ്പാസ്സിലൂടെ കടന്നുപോവുന്നു. സമീപമുള്ള മെഡിക്കല്‍ കോളേജ്, വ്യവസായ – വാണിജ്യ സ്ഥാപനങ്ങള്‍, ഓഫീസ് സമുച്ഛയങ്ങള്‍, കോഴിക്കോട് സിറ്റി എന്നിവ മൂലം തിരക്കേറിയ ഈ ജംഗ്ഷനില്‍ സുഗമമായ വാഹന ഗതാഗതത്തിന് മേല്‍പാലം സഹായകമാവും.

2016 മാര്‍ച്ച് 4 നാണ് പ്രവര്‍ത്തി ആരംഭിച്ചത്. 475 മീറ്റര്‍ നീളത്തില്‍ 11.00 മീറ്റര്‍ വീതിയില്‍ ക്യാരേജ്വേയും ബി.സി പ്രതലത്തോടും കൂടിയ കോണ്‍ക്രീറ്റ് മേല്‍പ്പാലം, 550 മീറ്റര്‍ നീളത്തില്‍ അപ്രോച് റോഡ് ,5..50 മീറ്റര്‍ വീതിയില്‍ 2.86 കി.മി നീളത്തില്‍ സര്‍വീസ് റോഡുകള്‍, എല്‍.ഇ.ഡി വിളക്കുകള്‍ , സര്‍വീസ് റോഡില്‍ കോണ്‍ക്രീറ്റ് കാന, യൂട്ടിലിറ്റി ഡക്ട്, ഫുട്പാത്ത് എന്നിവ മേല്‍പ്പാലത്തിന്റെ പ്രത്യേകതകളാണ്. പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി മാന്വല്‍ പ്രകാരം ഗുണനിലവാരം ഉറപ്പു വരുത്തിയ 15578 ക്യൂ.മി കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

കോഴിക്കോട് ബൈപാസിലെ പ്രധാന കവലകളില്‍ ഒന്നായ രാമനാട്ടുകര ജംഗ്ഷനിലെ ഫ്ളൈഓവര്‍ 63 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോട് ദേശീയപാത 66 ബൈപ്പാസില്‍ ദേശീയപാത 966-മായി സംഗമിക്കുന്ന സ്ഥലത്താണ് രാമനാട്ടുകര മേല്‍പ്പാലം. തുടര്‍ച്ചയായി 6 സ്പാനുകള്‍ക്ക് ശേഷം മധ്യഭാഗത്തു മാത്രം എക്സ്പാന്‍ഷന്‍ ഗ്യാപ് നല്‍കി ഇന്റഗ്രേറ്റഡ് രീതിയില്‍ ബെയറിംഗുകള്‍ ഒഴിവാക്കിക്കൊണ്ടാണ് മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തോടു കൂടി 6 വരി ദേശീയപാതയുടെ പകുതിഭാഗം മേല്‍പാലത്താല്‍ സൗകര്യപ്രദമാവും.
440 മീറ്റര്‍ നീളത്തില്‍ 11.00 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ബി.സി പ്രതലത്തോടും കൂടിയ കോണ്‍ക്രീറ്റ് മേല്‍പ്പാലം, 675 മീറ്റര്‍നീളത്തില്‍ എം.എസ്.എസ് പ്രതലത്തോട്കൂടിയ അപ്പ്രോച് റോഡ്, 5..50 മീറ്റര്‍ വീതിയില്‍ 2.54 കി..മി നീളത്തില്‍ എം.എസ്.എസ് പ്രതലത്തോട്കൂടിയ സര്‍വീസ് റോഡുകള്‍, എല്‍. ഇ.ഡി വിളക്കുകള്‍, മേല്‍പാലത്തോട് കൂടിയുള്ള റോഡില്‍ 3 ചെറുകിട കോണ്‍ക്രീറ്റ് പാലങ്ങള്‍
സര്‍വീസ് റോഡില്‍ കോണ്‍ക്രീറ്റ് കാന, യൂട്ടിലിറ്റി ഡക്ട്, ഫുട്പാത്ത് എന്നിവ മേല്‍പ്പാലത്തിന്റെ പ്രത്യേകതകളാണ്. 20266 ക്യൂ.മി കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കോരപ്പുഴപ്പാലം തറക്കല്ലിടല്‍ പ്രവൃത്തിയും ഗതാഗത വികസനത്തിലെ നാഴികക്കല്ലാവും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read