പ്രളയത്തില്‍ ഒറ്റപ്പെട്ട ടുട്ടുവിന്റെ കഥ നോവലാകുന്നു

By | Saturday January 5th, 2019

SHARE NEWS

പ്രളയത്തില്‍ ഒറ്റപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ ടുട്ടു എന്ന നായയുടെ കഥ നോവലാകുന്നു. സാലിം ജീറോഡ് എന്ന ഫോട്ടോഗ്രാഫറായിരുന്നു പ്രളയത്തില്‍ ഒറ്റപ്പെട്ട ടുട്ടു എന്ന നായയുടെ ഫോട്ടോ എടുത്തത്. പിന്നീട് ആ ഫോട്ടോ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ പ്രചാരം നേടുകയുണ്ടായി.

പിന്നീട് ഈ ഫോട്ടോ കാരണം ആ പ്രദേശത്ത് പ്രളയക്കെടുതി അനുഭവിച്ച ഒട്ടേറെപ്പേര്‍ക്ക് സഹായം നല്‍കാന്‍ ഇടയാക്കി. ടുട്ടുവിന്റെ ഫോട്ടോയിലൂടെയും കഥയിലൂടെയും ആ പ്രദേശത്തെ കഷ്ടപ്പാട് ജനങ്ങളിലേക്കെത്തുകയും ഒരുപാട് പേര്‍ സഹായമായി എത്തുകയുമായിരുന്നു.

എന്നാല്‍ ടുട്ടുവിന്റെ കഥയിലിതാ മറ്റൊരു ട്വിസ്റ്റുകൂടി. ചിത്രം കണ്ട് സാലിവര്‍മ്മ എന്ന ആക്ടിവിസ്റ്റ് സാലിം ജീറോഡിനെ കോണ്ടാക്ട് ചെയ്യുകയും നായയെ കേന്ദ്രകഥാപാത്രമാക്കി നോവല്‍ രചിക്കാന്‍ തയ്യാറെടുക്കുകയുമാണ്. മറ്റു ചില കഥകള്‍ കൂടി ഉള്‍പ്പെടുത്തി മഴവഴികള്‍ എന്ന പുസ്തകമാണ് പുറത്തിറങ്ങുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read