വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകാൻ തീരുമാനം

By | Tuesday February 19th, 2019

SHARE NEWS

വയനാട് : കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദിയാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഭടന്‍ വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും മാതാവിന് 10 ലക്ഷം രൂപയും നല്‍കും. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.

സാമ്പത്തിക സഹായത്തിന് പുറമെ വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ്,കുടുംബത്തിന് പുതിയ വീട്, ഭാര്യയുടെ വെറ്ററിനറി സര്‍വകലാശാലയിലെ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള ജോലി സ്ഥിരപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

വയനാട് തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ വീട്ടിലെത്തി് മന്ത്രി എകെ ബാലന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വസന്തകുമാറിന്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നുമായിരുന്നു മന്ത്രി കുടുംബത്തെ അറിയിച്ചിരുന്നത്. ശേഷം ചേർന്ന മന്ത്രി സഭാ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read