ബാലികയെ അപമാനിച്ച് പോസ്റ്റിട്ട വിഷ്ണു നന്ദകുമാറിനെതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തു

By | Saturday April 14th, 2018

SHARE NEWS

കുന്ദമംഗലം: കാശ്മീര്‍  കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കൊച്ചി സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാക്കുറ്റത്തിന് കേസ്.

 

163 എ വകുപ്പ്  പ്രകാരം മതസ്പര്‍ദ്ദ വളര്‍ത്താനായി പ്രവര്‍ത്തിച്ചതിന്  കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്തത്.  ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി… അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരെ തന്നെ ബോംബായി വന്നേനേ..’ എന്നായിരുന്നു ഇയാള്‍ കമന്റിട്ടത്. സമൂഹമാധ്യമങ്ങൾ ആ ക്രൂരതയെ എതിർത്ത് രംഗത്തെത്തുകയും ചെയ്തതോടയൊണ് വിവാദം കത്തിയത്.  പ്രതിഷേധത്തിനൊടുവിൽ വിഷ്ണു നന്ദകുമാറിനെ അദ്ദേഹം ജോലി ചെയ്യുന്ന കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്ചെയ്യുന്ന കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.

 
നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമാണ് ഇ.എന്‍ നന്ദകുമാര്‍. ഫെയ്സ്ബുക്ക് ഗ്രൂപ്പിലായിരുന്നു ഇയാളുടെ മനഃസാക്ഷിയില്ലാത്ത കമന്റ്.
 
സംഭവം കൈവിട്ടതോടെ ഇയാൾ ഫെയ്സ്ബുക്ക് ഡീ ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങി.  കൊടക് മഹീന്ദ്ര ബാങ്കിന്റെ എറണാകുളം പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായ വിഷ്ണുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.
 
 നിഷ്കളങ്കയായ ബാലികയെ അതിക്രൂരമായി ബലാത്സംഗം ചെയ്തവരെ അനുകൂലിക്കുന്നവരെ ബാങ്ക് പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വികാരം. പ്രതിഷേധം അതിരു വിട്ടതോടെ ബാങ്ക് നന്ദകുമാറിനെതിരെ നടപടി സ്വീകരിച്ച് തലയൂരുകയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read