കോഴിക്കോട്: പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അപേക്ഷ നല്കിയിരിക്കുന്നവര് അവരുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന് അറിയിച്ചു.
.പേര് ചേര്‍ത്തുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പരിശോധനയ്ക്കായി സമീപിച്ചിട്ടില്ലെങ്കില്‍ അപേക്ഷാ റഫറന്‍സ് നമ്പര്‍ സഹിതം അപേക്ഷകര്‍ അതത് ബൂത്ത് ലെവല്‍ ഓഫീസറുമായോ അല്ലെങ്കില്‍ രേഖകള്‍ സഹിതം താലൂക്ക് ഇലക്ഷന് വിഭാഗവുമായോ ബന്ധപ്പെട്ട് വോട്ടര്പട്ടികയിലുള്പ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. പുതുതായി വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ മാത്രമേ ഇപ്പോള്‍ പരിഗണിക്കുകയുള്ളൂ. മാര്‍ച്ച് 25 വരെയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണ്. ബൂത്തുമാറ്റത്തിനും വോട്ടര്‍പട്ടികയിലുള്ള വിവരങ്ങള്‍ തിരുത്തുന്നതിനുമുള്ള അപേക്ഷകള്‍ തെരഞ്ഞെടുപ്പു സമയത്ത് പരിഗണിക്കുന്നതല്ല. താലൂക്ക് ഇലക്ഷന് വിഭാഗത്തില്‍ ബന്ധപ്പെടാവുന്ന ഫോണ്‍ 0495-2977000, 0495-2371966.