മാലിന്യം തള്ളിയതില്‍ കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ

By | Saturday May 4th, 2019

SHARE NEWS

മുക്കം: റോഡരികില്‍ മാലിന്യംതള്ളിയ സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി മുക്കം നഗരസഭ. മാലിന്യം തള്ളിയവര്‍ക്കെതിരേ നഗരസഭയുടെ നേതൃത്വത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും കൂടുതല്‍ നിയമനടപടികള്‍ക്കായി മുക്കം പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചതായും നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് പറഞ്ഞു.

പി.സി. തിയേറ്ററിന് സമീപം നിരവധി ചാക്കുകളിലായാണ് മാലിന്യം തള്ളിയത്.
ഒരാഴ്ചമുന്‍പ് തുടങ്ങിയ മാലിന്യനിക്ഷേപം കഴിഞ്ഞ മൂന്നുദിവസത്തിനിടെ വലിയതോതില്‍ വര്‍ധിക്കുകയായിരുന്നു. വേനല്‍മഴയില്‍ മാലിന്യച്ചാക്കുകളില്‍ വെള്ളംനിറഞ്ഞ് ദുര്‍ഗന്ധം തുടങ്ങിയതോടെയാണ് നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read