വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

By | Sunday April 7th, 2019

SHARE NEWS

കുറ്റിക്കാട്ടൂർ: വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. രാജ്യം ഇനിയും സ്വതന്ത്ര, പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി തുടരണമോയെന്ന് തീരുമാനിക്കുന്നതാണ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്നും, സംഘ്പരിവാർ സമഗ്രാധിപത്യത്തിലേക്ക് രാജ്യം എത്താതിരിക്കാന്‍ UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം പ്രസിഡൻറ് ഷാഹുൽ ഹമീദ് ടി പി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുസ്ലിം ലീഗ് കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡൻറ് മൂസ മൗലവി, യു ഡി എഫ് കുന്നമംഗലം മണ്ഡലം ഇലക്ഷൻ ജനറൽ കൺവീനർ മാധവദാസ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ് ലിഹ് പെരിങ്ങൊളം, വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി അംഗം റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് അനീസ് കുറ്റിക്കാട്ടൂർ സ്വാഗതവും ട്രഷറർ ടി സുലൈമാൻ നന്ദിയും പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read