വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

By | Saturday March 9th, 2019

SHARE NEWS

കുന്ദമംഗലം: മർകസ് ഗേൾസ് ഹൈസ് സ്കുളിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ എൻ അബ്ദു റഹിമാൻ മാസ്റ്റർക്കും മർകസ് സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും മർകസ് ഗേൾസ് ഹൈസ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാർ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി.എം കെ രാഘവൻ എം പി യോഗം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു.

എ.കെ മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾപ്രിൻസിപ്പാൾ എ റഷീദ് മാസ്റ്റർ,പി മുഹമ്മദ് മാസ്റ്റർ, ഡോ: അബൂബക്കർ നിസാമി,  വി.എൻ ഉസ്മാൻ മാസ്റ്റർ, ഇസ്സുദ്ദീൻ സഖാഫി, എ ആയിഷ ബി ടീച്ചർ ,ഏ പി. സ ഫീയുറഹ്മാൻ, അബ്ദുറഹിമാൻ ഇടക്കു നി , വിദ്യാർത്ഥി പ്രതിനിധി ഹിബ ഫാത്തിമ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ എൻ അബ്ദുറഹിമാൻ, യു സി അസ്സൻകോയ, സി കെ സിഗ്ബത്തുള്ള എന്നിവർ മറുപടി പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ജലീൽ അഹ്സനി നന്ദി പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read