യൂത്ത് ലീഗ് ദിനാചരണം; വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു

By | Tuesday July 30th, 2019

SHARE NEWS

കുന്ദമംഗലം : ജൂലായ് 30 യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു.

ഡോക്ടർ ഹസീന  കരീം ,ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഹുസൈൻ, ജനറൽ സെക്രട്ടറി അരിയിൽ അലവി, വാർഡ് മെമ്പർ ടി.കെ സീനത്ത്, കെ.ജാഫർ സാദിഖ്, ഹക്കീം മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ,സിദ്ദീഖ് തെക്കെയിൽ, എം.കെ സഫീർ, എം.വി ബൈജു, ഐ.മുഹമ്മദ് കോയ, എം.അഫ്സൽ, കെ.കെ റിഷാദ്, എം.പി മുഹമ്മദലി, സുൽഫീക്കർ സംസാരിച്ചു. മണ്ഡലം വൈറ്റ്ഗാർഡ് കോഡിനേറ്റർ ഐ.സൽമാൻ സ്വാഗതവും മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ഷമീർ പെരിങ്ങളം നന്ദിയും പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മണ്ഡലം വൈറ്റ്ഗാർഡ് വൈസ് ക്യാപ്റ്റൻ മുനീർ ഊർക്കടവ്, നൗഷാദ് പൈങ്ങോട്ടുപുറം, സിദ്ദീഖ് ഈസ്റ്റ് മലയമ്മ നേതൃത്വം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read