യുവജന യാത്രയ്‌ക്കൊപ്പം വിധിയെ തോൽപിച്ച ഈ പ്രവർത്തകനും

By | Tuesday December 4th, 2018

SHARE NEWS

കോഴിക്കോട് : പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗിന്റെ യുവജന യാത്രയിൽ ഏറെ ശ്രദ്ധ നേടുകയാണ് കോഴിക്കോട് ഫ്രാൻസിസ് റോഡ് സ്വദേശി കുഞ്ഞാപ്പു കോയ. ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും മനസ്സ് തളരാതെ ജീവിതം പടുത്തുയർത്തിയ ഇദ്ദേഹം തന്റെ പ്രസ്ഥാനത്തോടുള്ള ആവേശം കൊണ്ട് അലങ്കരിച്ച മുച്ചക്ര വാഹനത്തിൽ റാലി ആരംഭിച്ച മഞ്ചേശ്വരം മുതൽ ജാഥയ്ക്ക് ഒപ്പം തന്നെയുണ്ട്.

ഏറെ ചെറുപ്പത്തിലേ മുസ്ലിം ലീഗ് പ്രവർത്തകനായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹത്തിന് എന്നും മുസ്ലിം ലീഗ് സിരകളിൽ അലിഞ്ഞു ചേർന്ന വികാരമായിരുന്നു. മുൻപ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി നയിച്ച ജാഥയിലും, ഒപ്പം രമേശ് ചെന്നിത്തല നയിച്ച ജാഥയിലും പങ്കാളിയായിരുന്നു. ഇപ്പോഴും അറുപത് കഴിഞ്ഞ കാലു തളർന്ന താങ്കൾക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന്റെ മറുപടി ഇങ്ങനായിരുന്നു. “ഒരു രോഗിയായി വീട്ടിൽ കിടക്കുമ്പോയ പ്രശ്നം, ഇങ്ങളെ പോലെ ഉള്ളോരോട് സംസാരിക്കുമ്പോ ന്റെ കാലിനു വയ്യാത്ത കാര്യം അതങ്ങോട്ട് മറക്കും.”

ഇങ്ങനെ ജീവിതത്തെ നല്ല ദിശയിൽ ചിന്തിക്കുന്ന ഇദ്ദേഹം തളർന്നു പോകുന്നവർക്ക് ഒരു മാതൃക കൂടിയാണ്, ഇനി ജാഥ യുടെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നവർ നേതാക്കളെ മാത്രമല്ല വിധിയെ തോൽപ്പിച്ച ഈ അണിയേയും കാണാൻ മറക്കണ്ട, മൂപ്പര് ലീഗ് കൊടിയേന്തി അങ്ങ് തിരുവനന്തപുരം വരെ കൂടെയുണ്ട്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുന്ദമംഗലം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read