News Section: ചാത്തമംഗലം(NIT)
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാട്ടേഴ്സ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാട്ടേഴ്സ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷം കൊണ്ട് 146 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കിയെന്ന് മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി 1.16 കോടി അനുവദിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ദൈനംദിനം പരിഹരിക്കുന്ന പ്രധാന ഓഫീസായ വില്ലേജ് ഓഫീസുകള്‍ പലതും ദയനീയ സാഹചര്യത്തിലായിരുന്നു. കുടിവെള്ളവും ടോയ്ലറ്റുമ...
Read More »ചാത്തമംഗലം ക്ഷീരോല്പ്പാദക സഹകരണസംഘത്തിന്റെ പുതിയ കെട്ടിടം അഡ്വ. പി.ടി.എ. റഹിം. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: കേരള സര്‍ക്കാരിന്റെ ക്ഷീര വികസന ഫണ്ടില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചാത്തമംഗലം ക്ഷീരോല്പ്പാദക സഹകരണസംഘത്തിന്റെ പുതിയ കെട്ടിടം അഡ്വ. പി.ടി.എ. റഹിം. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. രമേശന് അധ്യക്ഷത വഹിച്ചു. . മില്‍മ മാര്‍ക്കറ്റിംഗ് അസി. മാനേജര്‍ എം. സജീഷ് മില്‍മ ഷോപ്പി ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന ഡെപ്യൂട്ടിഡയറക്ടര്‍ എം. ശോഭന ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി പി. സന്തോഷ്കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി. രതി, പി. സുനിത, ഷാജു...
Read More »ഇഫ്താര്‍ ഒരുക്കി പുള്ളാവൂര്‍ സാന്ത്വനം ക്ലബ് വീണ്ടും മാതൃകയായി
പുള്ളാവൂര്‍: ചൂലൂരിലെ എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ പരിസരത്ത് ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി എസ്.വൈ.എസ് കുന്നമംഗലം സോണ്‍ കമ്മറ്റി നടത്തുന്ന ഇഫ്താര്‍ ഏറ്റെടുത്ത് സാന്ത്വനം ക്ലബ് രണ്ടാമതും മാതൃകയായി. ഇന്നലെ നടന്ന നോമ്പ് തുറക്ക് സാന്ത്വനം ക്ലബ്ബ് സാരഥികളായ റഷീദ് മാസ്റ്റര്‍, ജാഫര്‍ കെ.സി, ബഷീര്‍ ടികെ, ഇഖ്ബാല്‍, ഗഫൂര്‍, കബീര്ടി.പി, ശഫീഖ് തബ്ശീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Read More »കുടിവെള്ള മലീനകരണത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് ത്രിവേണി മിനിസ്റ്റേഡിയം റോഡിലുള്ള ദയ അപ്പാര്‍ട്മെന്റില്‍ നിന്നുള്ള മലിനജലം കിണറുകളിലേക്കൊഴുകി സമീപ പ്രദേശങ്ങളിലെ കിണറുകളെലാം ഉപയോഗശൂന്യമായിക്കൊണ്ടിരിയ്ക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. ഒരു വ്യക്തിയുടെ ധനലാഭത്തിനും,സ്വാര്ത്ഥതാത്പര്യപ്രവര്ത്തങ്ങള് മൂലവും നാശത്തിന്റെ വക്കിലാണ് ഗ്രാമം പോകുന്നത് എന്ന് പറയുന്ന നാട്ടുകാര്‍ ഈ അപാര്‍ട്മെന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടിയില്ലെങ്കില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറുമെന്നു...
Read More »ഫ്ലാറ്റിലെ മാലിന്യം മൂലം മലിനമായി കിണറുകള്‍; രണ്ടുവര്‍ഷമായിട്ടും പരിഹാരമായില്ല
ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്തില്‍ പൂളക്കോട് ത്രിവേണി - മിനി സ്റ്റേഡിയം റോഡിലുള്ള ' ദയ അപ്പാര്‍ട്ട്മെന്റ് ' എന്ന ഫ്ലാറ്റില്‍ നിന്നും മലിനജലം ഒഴുകി സമീപ പ്രദേശങ്ങളിലെ കിണറുകളെല്ലാം മലിനമായതില്‍ പരിഹാരമായില്ല. രണ്ടു വര്‍ഷത്തോളമായി പ്രശ്നം നിലനിന്നിട്ടും ഇതുവരെ പ്രദേശവാസികള്‍ക്ക് ശാശ്വതമായ പരിഹാരമായിട്ടില്ല. മുന്‍പ് വലിയ പ്രക്ഷോപങ്ങള്‍ നടന്നതുമൂലം താല്‍ക്കാലിക പരിഹാരമായിരുന്നു എന്നാല്‍ വേനലായതോടെ കുടിവെള്ള ക്ഷാമം വീണ്ടും രൂക്ഷമായി. പ്രദേശവാസികള്‍ പല പ്രാവശ്യം പഞ്ചായത്തിനേയും കലക്ടറേയും മറ്റു ദ്യോഗസ്ഥരേ...
Read More »ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍
ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 13/05/2019 മുതല്‍ ആരംഭിക്കും. വാര്‍ഡുകള്‍ തിരിച്. ഓരോ വാര്ഡിന്റെതും രണ്ട് ദിവസം. വീതം.ഉണ്ടാകും. കാര്‍ഡില്‍. അംഗങ്ങളായവര്‍ എല്ലാവരും. പോകേണ്ടതും ഫിംഗര്‍ പ്രിന്റ് എടുക്കേണ്ടതും നിര്‍ബന്ധമാണ് റേഷന്‍ കാര്‍ഡില്‍ പേര് ഉള്ളവര്‍ക്കെ ആനുകൂല്യം ലഭിക്കുകയുള്ളു. വാര്‍ഡുകളിലെ തിയ്യതി. ഉടനെ അറിയിക്കും AKSHAYA CENTRE BROAST RESTAURENT. {opposite} KATTANGAL 9846850053
Read More »കെ.എം.സി.ടി ഡെന്റൽ കോളേജ് ബിരുദദാനം 24 ന്
ചാത്തമംഗലം: മണാശ്ശേരി കെ.എം.സി.ടി. ഡെന്റൽ കോളേജിലെ ബിരുദദാനം 24-ന് നടക്കും. കോഴ്സ് പൂർത്തിയാക്കിയ 71 വിദ്യാർഥികൾ ബിരുദം സ്വീകരിക്കും. കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.മോനു അബ്രഹാം മുഖ്യാതിഥിയാകും. ഡോ.കെ മൊയ്തു അധ്യക്ഷനാവും. ഡോ.ബെന്നി ജോസഫ് വിദ്യാര്ധികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.
Read More »വേനൽമഴയും കാറ്റും: വെള്ളന്നൂരിൽ വ്യാപക കൃഷിനാശം
കുന്നമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂരിൽ ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക കൃഷിനാശം. വെള്ളന്നൂർ, സങ്കേതം ഭാഗങ്ങളിൽ വ്യാപകമായി ആയിരക്കണക്കിന് നേന്ത്രവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണ് നശിച്ചത്. മേക്കട മോഹൻദാസിന്റെ 300ലധികം വാഴകളാണ് ഈ വേനൽമഴയിൽ നശിച്ചത്. നേന്ത്രവാഴ കൃഷിക്ക് പേരുകേട്ട സ്ഥലമാണ് ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ. കേരളത്തിലെ തൃശിനാപ്പള്ളി എന്ന് അറിയപ്പെടുന്ന സ്ഥലമാണിത്. വിളവെടുക്കാൻ പാകമായ സമയത്തുണ്ടായ അപ്രതീക്ഷിത പ്രകൃതിക്ഷോഭം കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കി. മേയ് മാസത്തോടെയാണ് ...
Read More »ഗതാഗതം നിരോധിച്ചു
ചാത്തമംഗലം: ചാത്തമംഗലം - വേങ്ങേരി മഠം - പാലക്കാടി - ഏരിമല റോഡില്‍ നെച്ചൂളി അങ്ങാടിക്കു സമീപമുള്ള കലുങ്കിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മാവൂര്‍, കൂളിമാട് ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പാലക്കാടി നിന്നും കട്ടാങ്ങള്‍ വഴിയും തിരിച്ചും ചാത്തമംഗലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങേരി മഠം ജംഗ്ഷനില്‍ നിന്നും ആര്‍ഇസി വഴിയും തിരിച്ചും പോകേണ...
Read More »Also Read
നികുതി പിരിവില്‍ ചരിത്ര നേട്ടവുമായി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
ചാത്തമംഗലം:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ കെട്ടിട നികുതി,വാടക,തൊഴില്‍ നികുതി ഇനത്തിലെല്ലാം 100% പിരിവ് എന്ന ലക്ഷ്യം കൈവരിച്ചു. ലക്ഷ്യം കൈവരിക്കുവാന്‍ പഞ്ചായത്തിനൊപ്പം സഹകരിച്ച മുഴുവന്‍ മെമ്പര്‍മാര്‍ക്കും,മുഴുവന്‍ ജീവനക്കാര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും,മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നന്ദി അറിയിച്ചു.
Read More »