News Section: ചാത്തമംഗലം(NIT)

എം വി ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വാർഷികം ആഘോഷിച്ചു

January 17th, 2018

ചാത്തമംഗലം: എം വി ആർ കാൻസർ സെന്റർ ആന്റ് റിസര്‍ച്ച്    ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വാർഷികം ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്തു.കാൻസർ രോഗത്തെ അഭിമുഖീകരിച്ചതും വിജയകരമായി അതിജീവിച്ചതുമായ ജീവിതാനുഭവo ഇന്നസെന്റ് പങ്കുവച്ചു. രോഗികളോട് മറ്റുള്ളവർ സഹാനുഭൂതിയോടെ പെരുമാറണമെന്ന് ഇന്നസെന്റ് പറഞ്ഞു. രോഗം വന്നാൽ ആത്മധൈര്യം കൈവിടാതെ നേരിടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഒരു ആശ്രമം കണക്കെ ആശുപത്രിയെ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ആശുപത്രി ചെയർമാൻ സി.എൻ വിജയ...

Read More »

മുസ്‌ലിം ലീഗുകാര്‍ വെറുതെ ഇരിക്കരുത്; പി.കെ കുഞ്ഞാലിക്കുട്ടി

January 16th, 2018

ചാത്തമംഗലം:  മുസ്‌ലിം ലീഗ്  പാർട്ടി പ്രവര്‍ത്തകര്‍  വെറുതേയിരിക്കുന്നവരല്ലെന്നും രാഷ്ട്രീയ പ്രവർത്തനം ജീവകാരുണ്യസേവന പ്രവർത്തനത്തിന്‍റെ  ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തത്തിക്കുന്നവരുമാണെന്ന് പി.കെ  കുഞ്ഞാലിക്കുട്ടി എംപി   പറഞ്ഞു. വെണ്ണക്കോട് ടൗൺമുസ്ലിം ലീഗ് സി.എച്ച്  സൗധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇ.ടി മുഹമ്മദ് ബഷീർ എംപി  സമ്മേളനം ഉദ്ഘാടനംചെയ്തു .പി.പി  മൊയ്തീൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണംനടത്തി . എം എസ് എഫ്  ഓമശ്ശേരി പഞ്ചായത്ത് സമ്മേളനത...

Read More »

സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു

January 8th, 2018

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പടനിലം ഗവ.എല്‍.പി. സ്‌കൂളിന്‌ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും  നാട്ടുകാരുടേയും കൂട്ടായ്മയില്‍  12 സെന്റ്‌ സ്ഥലം സ്വന്തമായതോടെയാണ്‌ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നത് . ദേശീയപാതയോരത്ത്‌ മൂന്ന്‌ സെന്റ്‌ സ്ഥലത്ത്‌ അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച സ്‌കൂള്‍ ആധുനികരീതിയില്‍ വിശാലമായ സ്ഥലത്തേക്ക്‌ മാറ്റുകയെന്ന നാട്ടുകാരുടെ ലക്ഷ്യമാണ്‌ ഫലം ...

Read More »

എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

January 8th, 2018

കുന്ദമംഗലം: ദേശീയോദ്ഗ്രഥനം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയത്  സംസാരിക്കുകയാരുന്നു അദ്ധേഹം. വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണെന്നും മര്‍കസ് അക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. അനേകം വൈവിധ്യങ്ങളുള്‍കൊ...

Read More »

ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നു-വി.വി രാജന്‍ വി.വി രാജന്‍

January 8th, 2018

  കുന്ദമംഗലം: കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുകയോ, അവ ജനങ്ങളില്‍ എത്തിക്കതിരിക്കുകയോ ചെയ്യുകയാണെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡണ്ട് വി.വി രാജന്‍ പറഞ്ഞു. ജി എസ് ടി ഉപഭോകൃത സദസ്സ് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ സുഭദ്രന്‍ അധ്യക്ഷത വഹിച്ചു. ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.പി സുരേഷ്, കെ.സി വത്സരാജ്, കെ അനിത, സിദ്ധാര്‍ത്ഥന്‍ പി, കെ.സി രാജന്‍, എം സുരേഷ്, വി മുരളീധരന്‍, വി.പി വിമോദ്, സഹദേവന...

Read More »

കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി

January 7th, 2018

കുന്ദമംഗലം: കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ചാത്തമംഗലം പഞ്ചായത്തിലെ വെളളന്നൂരിൽ  ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നൽകിയ 5 ഏക്കർ സ്ഥലത്താണ് കോളേജിനുളള കെട്ടിടം നിർമ്മിച്ചിട്ടുളളത്. എം.എൽ .എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ  നിന്നും അനുവദിച്ച 3.25 കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്‍റെ  ശിലാസ്ഥാപനം പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാന്ദനാണ് നിർവ്വഹിച്ചത്. 2014-15 അദ്ധ്യായന വർഷത്തിൽ  ആരംഭിച്ച കോളേജിന്‍റെ  ക്ലാസ്സുകൾ ഇപ്പോൾ ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർ...

Read More »