News Section: ചെലവൂര്‍

ബൈക്കപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ചെലവൂരിന്റെ സ്വന്തം ഗായകൻ വിട വാങ്ങി

November 5th, 2018

ചെലവൂർ :  ബൈക്ക് അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവറ്റ ഓച്ചേരി സ്വദേശി പ്രശസ്ത ഗായകൻ ഷാഹിദ് ഇന്ന് രാവിലെ മരണപ്പെട്ടു. ഇന്നലെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിറകിൽ സ്‌കോർപ്പിയോ വന്നിടിച്ച് അപകടമുണ്ടാവുകയായിരുന്നു. റിട്ട: സിഐ മുഹമ്മദിന്റെയും, ഷക്കീലയുടെയും മകനാണ് ഷാഹിദ്. നല്ല ഗായികയായിരുന്ന ഉമ്മയുടെ പാത പിന്തുടർന്ന മകൻ ഷാഹിദ് മികച്ച ഗായകനായി മാറി. ചെലവൂരിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മ്യൂസിക്ക് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പാട്ടിന് പുറമേ ഹാർമോണിയം, തബല തുടങ്ങിയ വാദ്യോപകരണങ്ങളിൽ തന്റേ...

Read More »

ചെലവൂർ ജി എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

August 28th, 2018

ചെലവൂർ: സമഗ്ര ശിക്ഷ അഭിയാൻ, കോഴിക്കോട് യു ആർ സി നടക്കാവിന്റെ നേതൃത്വത്തിൽ ചെലവൂർ ജി എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ശുചീകരണ പ്രവർത്തനത്തിൽ ജി ടി ടി ഐ വിമെൻ നടക്കാവിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ഒപ്പം ചേർന്നു. കോഴിക്കോട് ജില്ലാ പ്രോജെക്ട് ഓഫീസർ എം ജയകൃഷ്ണൻ, കോഴിക്കോട് ഡി ഇ ഒ മിനി എന്നിവർ സംബന്ധിച്ചു. കോഴിക്കോട് ജില്ലയിൽ ഏറ്റവുമധികം പ്രളയ ദുരിതം ബാധിച്ച വിദ്യാലയമായിരുന്നു ഇത്. ക്ലാസുകളും ഗ്രൗണ്ടുകളും ചെളി നിറഞ്ഞ അവസ്ഥയായിരുന്നു. ബുധനാഴ്ച സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് യാത...

Read More »

ചെലവൂരില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ, നാട്ടുകാര്‍ക്ക് ഭീഷണിയായി തടയണ നിര്‍മ്മിച്ചത് സുഗന്ധ വിള ഗവേഷണ കേന്ദ്രം

June 21st, 2018

ചെലവൂര്‍: ചെലവൂരില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ. ചെലവൂര്‍ പള്ളിത്താഴത്ത് സ്ഥിതി ചെയ്യുന്ന സുഗന്ധ വിള ഗവേഷണ കേന്ദ്രം നിര്‍മ്മിച്ച മഴവെള്ള സംഭരണിയാണ് നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. കൃഷി ആവശ്യത്തിനാണ് സുഗന്ധ വിള ഗവേഷണ കേന്ദ്രം ഇരുപതിനായിരം ലിറ്റര്‍ ശേഷിയുള്ള തടയണ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന്‍ തടയണകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്. മണ്ണില്‍ കുഴിയെടുത്ത് അതില്‍ പ്ലാസ്റ്റിക് വിരിച്ചാണ് തടയണ നിര്‍മ്മിച്ചിട്ടുള്ളത്. തടയണ നിര്‍മ്മിച്ചതിന് താഴെ ഇരുന്നൂറോളം...

Read More »

ചെലവൂർ കോട്ടബസാർ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

June 18th, 2018

ചെലവൂർ: കോട്ടബസാർ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എല്‍.സി പരീക്ഷയില്‍  ഉന്നത വിജയം നേടിയ   ലിലി ഫ്ലവറി സേവിയർ ,  അഭിനവ് പി,  ദേവ് രജിത്ത്,  നീൽ എ.എസ്,  നന്ദന പ്രമോദ്, ജോഷ്ന ടി, എന്നിവരേയും  പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ  നാദിയ എം.  റാഹിയ പി.ടി,  ആതിര എം,   ഗായത്രി ഗംഗാധരൻ എന്നിവരേയും  എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച  അന്‍പത് വിദ്യാര്‍ത്ഥികളേയും ഉപഹാരം നല്‍കി അനുമോദിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി. പ്രമുഖ  എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ...

Read More »

ചെലവൂർ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾറിലീഫ് സെൽ റംസാൻ കിറ്റ് വിതരണവും ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു

June 13th, 2018

ചെലവൂർ: ചെലവൂർ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ റംസാൻ കിറ്റ് വിതരണവും ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.  എം.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പി ബഷീർ, സി.എം ഖാദര്‍,  കോരാത്ത്  മൊയ്തീന്‍ ഹാജി, വി.എം മജീദ്‌,  കോരാത്ത്  അബുബക്കർ ഹാജി, കെ. അസീസ്‌, സി.പി കോയ, വി.എം ഉമ്മർ, എം.കെ  അബൂബക്കർ, കെ  ഖാലിദ്, ശംസുദ്ധീൻ ഗുരുക്കൾ, ടി.കെ അസീസ്‌ എന്നിവര്‍ സംസാരിച്ചു.

Read More »

ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കിയല്ല ലീഗ് റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നത്; ഉമ്മര്‍ പാണ്ടികശാല

June 10th, 2018

ചെലവൂര്‍: ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കിയല്ല ലീഗ് റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സമൂഹത്തിൽ അവശതയനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാല അഭിപ്രായപ്പെട്ടു. പള്ളികളിൽ ഇരുന്ന് കർമ്മങ്ങൾ ചെയ്യുന്നത് പോലെ സഹജീവികളെ സഹായിക്കുന്നതും പുണ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ദ്ധാരായവര്‍ക്ക് വേണ്ടി മയനാട് ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റര്‍ വര്‍ഷങ്ങളായി നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ റിലീഫ് വിതരണം ഉദ്ഘാടനം ...

Read More »

ഫേയ്സ്ബുക്ക് കൂട്ടായ്മയായ സൗഹൃദ സ്നേഹതണൽ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

May 21st, 2018

  ചെലവൂര്‍: ഫേയ്സ്ബുക്ക് കൂട്ടായ്മയായ സൗഹൃദ സ്നേഹ തണൽ പാലക്കോട്ടു വയൽ പ്രദേശത്ത് നിർധരരായ നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രശസ്ത എഴുത്തുകാരനും കവിയും സാമൂഹിക പ്രവർത്തകനുമായ ഇ.ആർ ഉണ്ണി ഉൽഘാടനം ചെയ്തു.  ഷഹീൻ എന്‍.പി  അധ്യക്ഷത വഹിച്ചു.    ചടങ്ങില്‍ സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുഭാഷ് ചന്ദ്രബോസ്, രാഗേഷ് പെരുവള്ളുർ, രാജഗോപാൽ എന്നിവരെ ആദരിച്ചു. കൗൺസിലർമാരായ ശാലിനി, ഷെറീന വിജയൻ, അൻസാരി കാലിക്കറ്റ്, വട്ടോളി പ്രേമൻ, ശിവദാസൻ, ഷിനോജ് കുമാർ, ഹരീഷ് കുമാർ.ടി, ബിസ്മി എന്നിവർ സംസാരിച്ച...

Read More »

കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് അടുക്കളത്തോട്ടം വിഭവങ്ങൾ ആശാ ഭവന് കൈമാറി

April 28th, 2018

ചെലവൂര്‍: വിഷ രഹിത മനസ്സ്  'വിഷ രഹിത പച്ചക്കറി' എന്ന സന്ദേശവുമായി കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലിഗ്‌കമ്മറ്റി നടപ്പിലാക്കിയ ആയിരം അടുക്കളത്തോട്ടം നിർമ്മാണ പദ്ധതിയായ അടുക്കള പച്ചയിൽ നിന്നും ലഭിച്ച വിഭവങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി വെള്ളിമാട് കുന്നിൽ പ്രവർത്തിക്കുന്ന ആശാ ഭവൻ കേന്ദ്രത്തിന് കൈമാറി.   പ്രമുഖ സഹിത്യകരൻ കെ പി രാമനുണ്ണിയുടെ വീട്ടിൽ വിത്തിട്ട് തുടക്കം കുറിച്ച അടുക്കള പച്ച പദ്ധതിയുടെ ആദ്യ വിളവെടുപ്പ് നടത്തിയത് പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കമാൽ വരദൂർ ആയിരുന്നു.  ...

Read More »

അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല; വിവാഹം നടത്തിക്കൊടുത്ത് സഹപ്രവര്‍ത്തകര്‍

March 27th, 2018

ചെലവൂര്‍: അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാരുടെ അനുവാദമില്ലാത്തതിനെത്തുടര്‍ന്ന് വിവാഹം നടത്തിക്കൊടുത്തത്  സഹപ്രവര്‍ത്തകരായ പോലീസുകാര്‍. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും വിവാഹത്തിനാണ് ഇതേ സ്റ്റേഷനിലെ പോലീസുകാര്‍ ഒപ്പം നിന്നത്. തിങ്കളാഴ്ച രാവിലെ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് സി.ഐ.യും എസ്.ഐ.യും നവ ദമ്പതികളെ  ആശീര്‍വദിച്ചു. വധുവിനും വരനും വേണ്ട മാലയും പൂച്ചെണ്ടുമെല്ലാം ഒരുക്കിയത് പോലീസുകാരാണ്. ത...

Read More »

അരി പാകം ചെയ്തപ്പോള്‍ വയലറ്റ് നിറം, ഫുഡ് സേഫ്റ്റി ഓഫിസിൽ പരിശോധനക്കായി നൽകി

March 19th, 2018

ചെലവൂർ: വേവിച്ച ശേഷം അരിയിൽ നിറവിത്യാസമുള്ളതായി പരാതി.    ചെലവൂർ ആറേ മൂന്നിൽ താമസിക്കുന്ന കാരാട്ട് മുജീബ്  കാരന്തൂരിൽ നിന്നും വാങ്ങിയ അരി പാകം ചെയ്തപ്പോയാണ് നിറവിത്യാസം ശ്രദ്ധയില്‍പ്പെട്ടത്.    ഒരാഴ്ച  മുമ്പാണ് ഇദ്ദേഹം കാരന്തൂരിലെ കടയിൽ നിന്നും അരി വാങ്ങുന്നത്.    ശനിയാഴ്ച്ച രാത്രി പാകം ചെയ്ത  ബാക്കി വന്ന ഭക്ഷണം രാവിലെ നോക്കിയപ്പോൾ കടും വയലറ്റ് നിറം കാണപ്പെട്ടു.   ഇതിന് ശേഷം ഞായറാഴ്ച്ചയും ഉണ്ടാക്കിയ അരിയിൽ കളർ മാറ്റം കണ്ടതോടെയാണ്  വീട്ടുകാർക്ക് സംശയം തോന്നിയത്.    ഭക്ഷണം ഉണ്ടാക്കിയ വെള്ളത്തിന് നിറവ...

Read More »