News Section: ചെലവൂര്‍

പുലിക്കയം വെള്ളച്ചാട്ടത്തില്‍ മൂഴിക്കല്‍ സ്വദേശി മുങ്ങി മരിച്ചു

January 24th, 2018

  ചെലവൂര്‍: കോടഞ്ചേരി പുലിക്കയം  വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. മൂഴിക്കല്‍ പള്ളിത്താഴം  കട്ടയാട്ട്പറമ്പില്‍  അബ്ദുല്‍ അസീസിന്‍റെ മകന്‍  മുഹമ്മദ്‌ ഫഹദാസ് (23) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മാതാവ്‌ തസ്ലീന. സഹോദരന്‍ സഹദ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പള്ളിത്താഴം സ്വദേശി സാലിഹിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.      

Read More »

മരണപ്പെട്ടവരെ മറക്കാതിരിക്കാന്‍ ചിത്രങ്ങളുമായി ട്രാഫിക് പോലീസ്

January 22nd, 2018

കുന്ദമംഗലം: റോഡാപകടങ്ങളില്‍പെട്ട് മരണപ്പെട്ടവരെ മറക്കാതിരിക്കാനും റോഡിലെ അപകടങ്ങള്‍ കുറയ്ക്കാനുമായി റോഡില്‍ ചിത്രങ്ങളുമായി ട്രാഫിക് പോലീസ്.  റോഡാപകടങ്ങള്‍ നടന്ന സ്ഥലങ്ങളിലാണ് ചിത്രം വരക്കുന്നത്. റോഡില്‍ രക്തം പരന്നുകിടക്കുന്ന ചിത്രങ്ങളാണ് വരക്കുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ട്രാഫിക് പോലീസിന്‍റെ പരിധിയില്‍ 184 പേരാണ് മരണപ്പെട്ടത്. ഈ സ്ഥലങ്ങളിലാണ് പോലീസ് ചിത്രങ്ങള്‍ വരക്കുന്നത്.  ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ റോഡപകടത്തെ കുറിച്ച് ആളുകളുടെ മനസ്സില്‍ ചെറിയ രീതിയിലെങ്കിലും അവബോധം വളര്‍ത്താന്‍ സാധിക്കുമെന്ന ...

Read More »

ഗ്ലോബല്‍ അച്ചീവ്മെന്‍റ് അവാര്‍ഡ് സി. ചേക്കുട്ടി ഹാജിക്ക്

January 18th, 2018

ചെലവൂര്‍:  മാനുഷിക ജീവ കാരുണ്യ പൊതു പ്രവര്‍ത്തന രംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജൂബിലി പുരസ്ക്കാരമായ ഗ്ലോബല്‍ അച്ചീവ്മെന്‍റ് അവാര്‍ഡിന് കോഴിക്കോട് ചെറുവറ്റ സി. ചേക്കുട്ടി ഹാജി അര്‍ഹനായി. ഡല്‍ഹി മഹാരാഷ്ട്ര ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Read More »

സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു

January 8th, 2018

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പടനിലം ഗവ.എല്‍.പി. സ്‌കൂളിന്‌ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും  നാട്ടുകാരുടേയും കൂട്ടായ്മയില്‍  12 സെന്റ്‌ സ്ഥലം സ്വന്തമായതോടെയാണ്‌ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നത് . ദേശീയപാതയോരത്ത്‌ മൂന്ന്‌ സെന്റ്‌ സ്ഥലത്ത്‌ അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച സ്‌കൂള്‍ ആധുനികരീതിയില്‍ വിശാലമായ സ്ഥലത്തേക്ക്‌ മാറ്റുകയെന്ന നാട്ടുകാരുടെ ലക്ഷ്യമാണ്‌ ഫലം ...

Read More »

എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

January 8th, 2018

കുന്ദമംഗലം: ദേശീയോദ്ഗ്രഥനം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയത്  സംസാരിക്കുകയാരുന്നു അദ്ധേഹം. വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണെന്നും മര്‍കസ് അക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. അനേകം വൈവിധ്യങ്ങളുള്‍കൊ...

Read More »

ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നു-വി.വി രാജന്‍ വി.വി രാജന്‍

January 8th, 2018

  കുന്ദമംഗലം: കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുകയോ, അവ ജനങ്ങളില്‍ എത്തിക്കതിരിക്കുകയോ ചെയ്യുകയാണെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡണ്ട് വി.വി രാജന്‍ പറഞ്ഞു. ജി എസ് ടി ഉപഭോകൃത സദസ്സ് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ സുഭദ്രന്‍ അധ്യക്ഷത വഹിച്ചു. ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.പി സുരേഷ്, കെ.സി വത്സരാജ്, കെ അനിത, സിദ്ധാര്‍ത്ഥന്‍ പി, കെ.സി രാജന്‍, എം സുരേഷ്, വി മുരളീധരന്‍, വി.പി വിമോദ്, സഹദേവന...

Read More »